ശ​ബ​രി​മ​ല: സ​ന്നി​ധാ​ന​ത്ത് നാ​മ​ജ​പ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​വ​രെ പൊ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. 72 പേ​രെ​യാ​ണ് പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തി​രി​ക്കു​ന്ന​ത്. സംഭവുമായി ബന്ധപ്പെട്ട് 200ഓളം പേര്‍ക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞു. രാത്രി 10.30ഓടെയാണ് പ്രതിഷേധം നടന്നത്.

അറസ്റ്റിലായവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തുമെന്നാണ് വിവരം. സ​ന്നി​ധാ​ന​ത്ത് രാ​ത്രി വി​രിവ​യ്ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് പ്ര​തി​ഷേ​ധ​ത്തി​ൽ ക​ലാ​ശി​ച്ച​ത്. മാ​ളി​ക​പ്പു​റ​ത്തി​ന് സ​മീ​പ​ത്ത് നി​ന്നാ​ണ് പ്ര​തി​ഷേ​ധം തു​ട​ങ്ങി​യ​ത്. നെ​യ്യ​ഭി​ഷേ​ക​ത്തി​ന് നേ​ര​ത്തെ ബു​ക്ക് ചെ​യ്ത​വ​ര്‍​ക്ക് വി​രി​വ​യ്ക്കാ​നും മ​റ്റും പൊ​ലീ​സ് സൗ​ക​ര്യ​മൊ​രു​ക്കി​യി​രു​ന്നു. എ​ന്നാ​ൽ ബു​ക്ക് ചെ​യ്തോ എ​ന്ന് സം​ശ​യം തോ​ന്നി​യ​വ​രെ പൊ​ലീ​സ് നീ​ക്കം ചെ​യ്യാ​ന്‍ ശ്ര​മി​ച്ച​താ​ണ് പ്ര​തി​ഷേ​ധ​ത്തി​ന് കാ​ര​ണ​മാ​യ​ത്.

പൊ​ലീ​സ് നീ​ക്കം ചെ​യ്ത​വ​ര്‍ അ​പ്ര​തീ​ക്ഷി​ത​മാ​യി സം​ഘ​ടി​ച്ച് വ​ലി​യ ന​ട​പ്പ​ന്ത​ലി​ലെ​ത്തി നാ​മ​ജ​പ പ്ര​തി​ഷേ​ധം ന​ട​ത്തു​ക​യാ​യി​രു​ന്നു. നി​രോ​ധ​നാ​ജ്ഞ നി​ല​നി​ല്‍​ക്കു​ന്ന പ്ര​ദേ​ശ​മാ​ണെ​ന്നും അ​തി​നാ​ൽ പ്ര​തി​ഷേ​ധം അ​വ​സാ​നി​പ്പി​ച്ച് പി​രി​ഞ്ഞു പോ​ക​ണ​മെ​ന്ന് എസ്‌പി പ്ര​തീ​ഷ് കു​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള പൊ​ലീ​സ് സം​ഘം ഇ​വ​രോ​ട് ആ​വ​ർ​ത്തി​ച്ച് ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ പ്ര​തി​ഷേ​ധം അ​വ​സാ​നി​പ്പി​ക്കാ​ൻ ഇ​വ​ർ ത​യ്യാ​റാ​യി​ല്ല.

സംഘപരിവാർ സംഘടനയായ ശബരിമല കർമ്മ സമിതിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ആർഎസ്എസ് നേതാവ് ആർ.രാജേഷ് പ്രതിഷേധത്തിന് നേതൃത്വം നൽകി. നടയടച്ച ശേഷവും പ്രതിഷേധം തുടർന്ന സാഹചര്യത്തിൽ പൊലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. ആദ്യം അറസ്റ്റിന് വഴങ്ങിയെങ്കിലും പിന്നീട് നെയ്യഭിഷേകം നടത്തണമെന്ന നിലപാടിൽ ഇവർ ഉറച്ചുനിന്നു. സന്നിധാനത്തെ നിരോധനാജ്ഞ ലംഘിച്ചതിനാൽ പൊലീസ് ഇവരെ ബലം പ്രയോഗിച്ച് അറസ്റ്റ്‌ ചെയ്ത് നീക്കുകയായിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ