കൊച്ചി: ഇന്ത്യ 71-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോള്‍ ഭരണഘടന സംരക്ഷണ പ്രതിജ്ഞ ചൊല്ലി ലത്തീന്‍ പള്ളികള്‍. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ലത്തീന്‍ സഭകളില്‍ ഇടയലേഖനം വായിച്ചു. ഞായറാഴ്ച കുര്‍ബാനയ്ക്കു ശേഷം പള്ളികളില്‍ ദേശീയപതാക ഉയര്‍ത്തി. ഭരണഘടനയുടെ ആമുഖം വായിക്കുകയും ഭരണഘടന സംരക്ഷണ പ്രതിജ്ഞ ചൊല്ലുകയും ചെയ്തു.

Read Also: സര്‍ക്കാര്‍ പിന്നോട്ടില്ല; നയപ്രഖ്യാപന പ്രസംഗത്തില്‍ നിന്ന് പൗരത്വ നിയമത്തിനെതിരായ എതിര്‍പ്പുക്കള്‍ നീക്കില്ല

പൗരത്വ നിയമ ഭേദഗതി മതേതര സങ്കല്‍പ്പങ്ങള്‍ക്ക് എതിരാണെന്ന് പള്ളികളില്‍ വായിച്ച ഇടയലേഖനത്തില്‍ പറയുന്നു. ‘നിയമ ഭേദഗതി മുസ്‌ലിങ്ങളെ മാത്രം ബാധിക്കുന്ന വിഷയമല്ല. ഇത് ഭരണഘടനയെ തന്നെ ബാധിക്കുന്ന വിഷയമാണ്. മതേതര സങ്കൽപ്പങ്ങളെ തകർക്കുന്ന നിയമമാണിത്. മതരാഷ്ട്രം സൃഷ്ടിക്കാനുള്ള ശ്രമമാണിത്’ ലത്തിൻ സഭയുടെ ഇടയലേഖനത്തിൽ പറയുന്നു.

Read Also: പിണറായി വിജയന്‍ നയിക്കുന്ന മനുഷ്യ മഹാ ശൃംഖല; 620 കിലോമീറ്റര്‍, ലക്ഷങ്ങള്‍ അണിനിരക്കും

ഞായറാഴ്‌ച കുര്‍ബാനയില്‍ ഭരണഘടനയുടെ ആമുഖം വായിക്കാനും ഭരണഘടന സംരക്ഷിക്കുമെന്ന് പ്രതിജ്ഞയെടുക്കാനും കാത്തലിക് ചര്‍ച്ച് ഓഫ് ഇന്ത്യ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഭരണഘടനയെ ചുംബിച്ചുകൊണ്ട് അധികാരമേറ്റ പ്രധാനമന്ത്രി നരേന്ദ്ര മോദി ഭരണഘടനാ മൂല്യങ്ങളെ നശിപ്പിക്കുന്ന തരത്തിലുള്ള നീക്കങ്ങളാണ് നടത്തുന്നതെന്ന് കത്തോലിക്കാ സഭ ആരോപിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.