മലപ്പുറം: അയല്‍വീട്ടിലെ ഏഴു വയസ്സുള്ള ബാലികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ശേഷം ഒളിവില്‍ പോയ 66-കാരനെ പൊലീസ് അറസ്റ്റു ചെയ്തു. മലപ്പുറം പെരിന്തല്‍മണ്ണയ്ക്കടുത്ത് പരവയ്ക്കലിലാണ് സംഭവം. പ്രദേശത്തെ പൗരപ്രമുഖനായ കമ്മാലി പരവയ്ക്കലിനെയാണ് ബുധനാഴ്ച പെരിന്തല്‍മണ്ണ സി ഐ സാജു കെ എബ്രഹാമിന്റെ നേതൃത്തില്‍ പൊലീസ് പിടികൂടിയത്. പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. 

ഒരാഴ്ച മുമ്പാണ് സംഭവം. പ്രതിയുടെ വീട്ടുമുറ്റത്ത് കൂട്ടുകാര്‍ക്കൊപ്പം കളിക്കുകയായിരുന്ന ബാലികയെ വീട്ടിനകത്തേക്ക് കൊണ്ടു പോയാണ് ഉപദ്രവിച്ചത്. പെണ്‍കുട്ടിയുടെ ശരീരത്തില്‍ രക്തം കണ്ട അമ്മയാണ് സംഭവം തിരിച്ചറിഞ്ഞത്. ഇതോടെ സംഭവം ഒതുക്കി തീര്‍ക്കാനും ശ്രമം നടന്നു. പ്രതി പണം വാഗ്ദാനം ചെയ്താണ് പെണ്‍കുട്ടിയുടെ കുടുംബത്തെ പൊലീസില്‍ പരാതിപ്പെടുന്നതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചത്. ഇതു നിരസിച്ച കുടുംബം പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം തടയന്‍ നിയമ പ്രകാരം കേസെടുക്കുകയും ചെയ്തു. തുടര്‍ന്ന് പ്രതി ഒളിളിവില്‍ പോകുകയായിരുന്നു. കേസില്‍ അന്വേഷണം നടക്കുന്നില്ലെന്നും പ്രതിയെ രക്ഷിക്കാന്‍ ശ്രമിക്കുകയാണെന്നും പൊലീസിനെതിരേ ആരോപണമുയര്‍ന്നു. ഇതിനിടെയാണ് പ്രതിയ പൊലീസ് അറസറ്റ് ചെയ്തത്. 

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ