കണ്ണൂർ: കണ്ണൂരിൽ ഏഴു വയസ്സുകാരൻ കഴുത്തിൽ സാരി കുരുങ്ങി മരിച്ച നിലയിൽ. തലശ്ശേരി പുന്നോൽ സ്വദേശികളായ രജീഷ്, ശരണ്യ എന്നിവരുടെ മകൻ രജുൽ ആണ് മരിച്ചത്. ശരണ്യയുടെ സഹോദരൻറെ വീട്ടിൽ താമസിക്കാനെത്തിയപ്പോഴായിരുന്നു മരണം.

ബുധനാഴ്ച ഉച്ചയോടെയാണ് കുട്ടിയെ കയറിൽ സാരി കുരുങ്ങിയ നിലയിൽ കണ്ടെത്തിയതെന്ന് ബന്ധുക്കൾ പറഞ്ഞു. അമ്മ വഴക്കു പറഞ്ഞതിനെ തുടർന്ന് രജുൽ കിടപ്പ് മുറിയിലേക്ക് പോവുകയായിരുന്നു. എന്നാൽ ഏറെ സമയം കഴിഞ്ഞിട്ടും  കുട്ടി പുറത്തു വരാത്തതിനെത്തുടർന്ന് നോക്കിയപ്പോഴാണ് കഴുത്തിൽ സാരി കുരുങ്ങിയ നിലയിൽ കണ്ടെത്തിയതെന്ന് അവർ പറഞ്ഞു.  ഉടൻ കുട്ടിയെ ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Read More: പഞ്ചായത്ത് ഓഫീസിൽ സഹപ്രവർത്തകരെ പെട്രോളൊഴിച്ച് തീ വയ്ക്കാൻ ശ്രമം; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്; ജീവനക്കാരൻ കസ്റ്റഡിയിൽ

സംഭവത്തിൽ അസ്വാഭാവിക മരണത്തിന് ചക്കരക്കൽ പൊലീസ് കേസടുത്തു. ഫൊറൻസിക് പരിശോധനയ്ക്ക് ശേഷം മൃതദേഹം പരിയാരം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോയി. മരണത്തിൽ അസ്വാഭാവികതയുള്ളതായി പൊലീസ് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.