ആലപ്പുഴ: 68-ാമത് നെഹ്റു ട്രോഫി വള്ളംകളിയില്‍ ജേതാക്കളായി കാട്ടില്‍ തെക്കേതില്‍. പുന്നമടക്കായലില്‍ നടന്ന അവേശപ്പോരാട്ടം ഫൊട്ടോഫിനിഷിലാണ് അവസാനിച്ചത്. മഹാദേവിക്കാട് കാട്ടില്‍ തെക്കേതില്‍ ചുണ്ടന്‍ ഒന്നാമതെത്തിയപ്പോള്‍ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ ഹാട്രിക് കിരീടം കൂടിയായി.
2018 ല്‍ പായിപ്പാട് വള്ളവും 2019 ല്‍ നടുഭാഗം വള്ളവും കിരീടം ചൂടിയപ്പോള്‍ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബായിരുന്നു തുഴഞ്ഞിരുന്നത്. സന്തോഷ് ചാക്കോയായിരുന്നു കാട്ടില്‍ തെക്കേതില്‍ ചുണ്ടന്റെ അമരത്ത്.
4.30.77 മിനിറ്റിലാണ് കാട്ടില്‍ തെക്കേതില്‍ ഫിനിഷ് ചെയ്തത്. രണ്ടാ സ്ഥാനം സ്വന്തമാക്കിയത് കുമരകം കൈപ്പുഴമുട്ട് എന്‍സിഡിസി ബോട്ട് ക്ലബ്ബ് തുഴഞ്ഞ നടുഭാഗം ചുണ്ടനാണ്. 4.31.57 മിനിറ്റിലാണ് നടുഭാഗം ഫിനിഷിങ് ലൈന്‍ കടന്നത്.
പുന്നമട ബോട്ട് ക്ലബ്ബ് തുഴഞ്ഞ വീയപുരം ചുണ്ടന്‍ മൂന്നാം സ്ഥാനം നേടി. പൊലീസ് ബോട്ട് ക്ലബ്ബ് തുഴഞ്ഞ ചമ്പക്കുളം ചുണ്ടനാണ് നാലാം സ്ഥാനം.
കോവിഡ് മൂലമുണ്ടായ രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് നെഹ്റു ട്രോഫി വള്ളം കളി നടന്നത്. ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാലാണ് പതാക ഉയര്‍ത്തി മത്സരം ഉദ്ഘാടനം ചെയ്തത്. 20 ചുണ്ടന്‍ വള്ളങ്ങളടക്കം 77 കളിവള്ളങ്ങളാണ് ജലമേളയില്‍ പങ്കെടുത്തത്.