Latest News
ദിലീപിന്റെ ചോദ്യം ചെയ്യല്‍ മണിക്കൂറുകൾ പിന്നിട്ടു

വയനാട്ടില്‍ 68 കാരനെ കൊന്ന് ചാക്കിലാക്കി ഉപേക്ഷിച്ചു; പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികള്‍ കീഴടങ്ങി

പൊലീസ് സ്ഥലത്തെത്തി മൃതദേഹം കണ്ടെത്തുകയും ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു

bomb explosion, bomb explosion kannur, ice cream bomb, ice cream bomb explosion, ice cream explosion blast kannur, boy injured in ice cream bomb explosion kannur, kerala news, malayalam news, news in malayalam, latest news, indian express malayalam, ie malayalam
പ്രതീകാത്മക ചിത്രം

കല്‍പ്പറ്റ: വയനാട് അമ്പലവയലില്‍ 68 കാരനെ കൊലപ്പെടുത്തി ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. അമ്പലവയല്‍ സ്വദേശി മുഹമ്മദാണ് മരണപ്പെട്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികള്‍ പൊലീസില്‍ കീഴടങ്ങിയിട്ടുണ്ട്.

മുഹമ്മദിന്റെ വാടക വീട്ടിലെ താമസക്കാരാണ് പെണ്‍കുട്ടികളുടെ കുടുംബം. അമ്മയെ ശല്യം ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ കോടാലി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് ലഭിക്കുന്ന വിവരം. അമ്മയും പൊലീസ് കസ്റ്റഡിയിലാണ്. മൂവരേയും പൊലീസ് ചോദ്യം ചെയ്തു വരികയാണ്.

പൊലീസ് സ്ഥലത്തെത്തി മൃതദേഹം കണ്ടെത്തുകയും ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ചോദ്യം ചെയ്യലിന് ശേഷമായിരിക്കും കൊലയ്ക്ക് പിന്നിലെ കാരണം സംബന്ധിച്ച് വ്യക്തത ലഭിക്കുകയുള്ളു.

Also Read: സഞ്ജിത്ത് കൊലപാതകം: ഒരാള്‍ കൂടി പിടിയില്‍

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: 68 old found dead in wayanad two minors in custody

The moderation of comments is automated and not cleared manually by malayalam.indianexpress.com