scorecardresearch

സംസ്ഥാനത്ത് 63 പേര്‍ക്ക് കൂടി ഒമിക്രോണ്‍

തിരുവനന്തപുരത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചവരില്‍ ആറു പേര്‍ സ്വകാര്യ കോളേജിലെ വിദ്യാര്‍ത്ഥികളാണ്

Omicron, Kerala Omicron, Covi19 kerala, Covid19 restritctions Kerala, total omicron cases kerala, new omicron cases kerala, coronavirus, Covid19, coronavirus news, india covid 19 news, lockdown news, kerala coronavirus cases, omicron symptoms, omicron symptoms, omicron prevention, omicron medicines, omicron genome sequencing, Omicron veena george, kerala covid 19 cases, covid 19 cases in kerala, coronavirus cases in kerala, kerala coronavirus latest news, coronavirus in india, india coronavirus news, india covid 19 cases, kerala news, kerala covid 19 latest news, kerala coronavirus update, kerala coronavirus update today, kerala coronavirus cases update, latest news, kerala news, latest kerala news, malayalam news, latest malayalam news,news in malayalam news, kerala covid19 latest news, kerala omicron latest news, indian express malayalam, ie malayalam
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് 63 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇതോടെ സംസ്ഥാനത്ത് ഇതുവരെ ഒമിക്രോൺ ബാധിച്ചവരുടെ എണ്ണം 591 ആയി.

തൃശൂര്‍- 15, തിരുവനന്തപുരം- 14, കൊല്ലം- 10, എറണാകുളം-എട്ട്, മലപ്പുറം-നാല്, ഇടുക്കി-മൂന്ന്, പാലക്കാട്-രണ്ട്, പത്തനംതിട്ട, കോട്ടയം, കോഴിക്കോട്- ഒന്ന് വീതം എന്നിങ്ങനെയാണ് ഇന്ന് സ്ഥിരീകരിച്ച ഒമിക്രോണ്‍ കേസുകൾ. നാലു പേര്‍ വിവിധ രാജ്യങ്ങളില്‍നിന്നു വന്ന തമിഴ്നാട് സ്വദേശികളാണ്.

36 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും ഒൻപതു പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നതാണ്. ഒൻപതു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്നു വന്നവരും.

Also Read: കോവിഡ് വ്യാപനം അതിരൂക്ഷം; കൂടുതല്‍ നിയന്ത്രണങ്ങള്‍ക്ക് സാധ്യത, സി എഫ് എല്‍ ടി സികള്‍ വീണ്ടും തുറക്കുന്നു

ഒൻപതു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ഒമിക്രോണ്‍ ബാധിച്ചത്. തിരുവനന്തപുരത്തുള്ള ഏഴു പേര്‍ക്കും തൃശൂരിലെ രണ്ടു പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടത്.

തിരുവനന്തപുരത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചവരില്‍ ആറ് പേര്‍ സ്വകാര്യ കോളേജിലെ വിദ്യാര്‍ത്ഥികളാണ്. ടൂര്‍ പോയി വന്നശേഷം കോവിഡ് ക്ലസ്റ്റര്‍ ആയതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതോടെ ഈ കോളേജ് ഒമിക്രോണ്‍ ക്ലസ്റ്ററായിട്ടുണ്ട്.

സംസ്ഥാനത്ത് ഇതുവരെ സ്ഥിരീകരിച്ച 591 കേസുകളിൽ 401 പേരും ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നു വന്നവരാണ്. ഹൈ റിസ്‌ക് രാജ്യങ്ങളില്‍ വന്ന 101 പേർക്കാണ് രോഗം കണ്ടെത്തിയത്. 70 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. മറ്റ് സംസ്ഥാനങ്ങളില്‍നിന്നു വന്ന 19 പേരാണുള്ളത്.

Also Read: തിരുവനന്തപുരത്ത് കോവിഡ് സ്ഥിരീകരിച്ച നഴ്‌സിങ് ഓഫീസർ മരിച്ചു

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: 63 more omicron cases reported in kerala veena george