തിരുവനന്തപുരം: ഐക്യകേരളത്തിന് ഇന്ന് 61 വയസ് തികഞ്ഞു. ഭരണ ഭാഷാ-മാതൃഭാഷ ദിനമായാണ് സംസ്ഥാനത്തിന്റെ പിറന്നാൾ ദിനം ആചരിക്കപ്പെടുന്നത്. പിറന്നാൾ ദിനത്തോട് അനുബന്ധിച്ച് പുതിയ പദ്ധതികൾക്ക് ഇന്ന് സംസ്ഥാനത്ത് തുടക്കം കുറിക്കും.

അന്യസംസ്ഥാന തൊഴിലാളികൾക്ക് വേണ്ടി ആവിഷ്കരിച്ച “ആവാസ്” പദ്ധതി ഇന്ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തൊട്ടാകെ കേരളപ്പിറവി ദിനത്തിൽ വിവിധ പരിപാടികൾ നടക്കും. തദ്ദേശ സ്ഥാപനങ്ങളിൽ ഇന്ന് മുതൽ പ്രത്യേക ഹരിത കർമസേന നിലവിൽ വരും.

ഇതിന് പുറമേ മദ്യത്തിന് നികുതി ഇന്ന് മുതൽ ഒന്നുകൂടി വർധിപ്പിച്ചിട്ടുണ്ട്. 7 ശതമാനമാണ് വിലവർധന. ബിയറിനും വില കൂടും. പ്രധാന ബ്രാന്റുകൾക്കെല്ലാം 30 നും 40 നും ഇടയിൽ വില വർധിക്കും.

കെഎസ്ആർടിസി കരാർ അടിസ്ഥാനത്തിൽ എടുത്ത സ്കാനിയ സൂപ്പർ ഡീലക്സ് ബസുകൾ കേരളപ്പിറവി ദിനത്തിൽ നിരത്തിലിറക്കും. പൊലീസ് സേനയിൽ വരുത്തിയ മാറ്റങ്ങൾ അടിസ്ഥാനപ്പെടുത്തി ഇന്ന് മുതൽ 196 സിഐ ഓഫീസുകൾ ഇല്ലാതാകും. സിഐമാർ അവരുടെ അധികാര പരിധിയിലുള്ള ഏതെങ്കിലുമൊരു പൊലീസ് സ്റ്റേഷനിൽ സ്റ്റേഷൻ ഹൗസ് ഓഫീസറായാണ് പ്രവർത്തിക്കേണ്ടത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.