കൊച്ചി: പള്ളുരുത്തിയില്‍ 61 കാരിയെ വെട്ടിക്കൊലപ്പെടുത്തി. കടയഭാഗം സ്വദേശിയായ സരസ്വതിയാണ് കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് ജയന് എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 2014 ജയന്റെ ഭാര്യ കൊല്ലപ്പെട്ട കേസില്‍ പ്രതിയായ മധുവിന്റെ അമ്മയാണ് സരസ്വതി. ജയന് സരസ്വതിയെ കൊലപ്പെടുത്തിയതിന് പിന്നിലെ കാരണമിതാണൊ എന്ന് പൊലീസ് അന്വേഷിക്കുകയാണെന്നാണ് ലഭിക്കുന്ന വിവരം.
Also Read: ആശങ്കയായി കോവിഡ് വീണ്ടും ഉയരുന്നു; മൂന്നു മാസത്തിന് ശേഷം ടിപിആർ പത്തിന് മുകളിൽ