കൊച്ചി: പതിനാലുകാരിയായ സ്‌കൂൾ വിദ്യാർത്ഥിനിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ ആറുപേർ അറസ്റ്റിൽ. ഫെയ്സ്ബുക്കിലൂടെയാണ് പെണ്‍കുട്ടിയെ ഇവര്‍ പരിചയപ്പെട്ടത്. നീണ്ടൂര്‍ സ്വദേശികളായ അജയ് ജോയ്, അരുണ്‍ പീറ്റര്‍, അണ്ടിപ്പിള്ളിക്കാവ് സ്വദേശി സരണ്‍ജിത്, പട്ടണം സ്വദേശി അല്‍ബിന്‍, പൂയപ്പിള്ളി സ്വദേശി ഷെറിന്‍കുമാര്‍, പെരുമ്പടന്ന സ്വദേശി രോഹിത് എന്നിവരാണ് അറസ്റ്റിലായത്. അജയ് ജോയിയാണ് ഒന്നാം പ്രതി. ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട് അടുപ്പം സ്ഥാപിച്ചശേഷം അജയ് പലവട്ടം പെണ്‍കുട്ടിയുടെ വീട്ടിലെത്തി. നിരന്തരമായി കുട്ടിയെ പീഡിപ്പിച്ചശേഷം സുഹൃത്തായ സരണ്‍ജിത്തിന് പരിചയപ്പെടുത്തി.

സിപിഎം ചിറ്റാറ്റുകര വെസ്റ്റ് ലോക്കൽ കമ്മിറ്റി പൂയപ്പിള്ളി ബ്രാഞ്ച് അംഗമാണ് ഷെറിൻകുമാര്‍. ഇയാളെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. ഒമ്പതാം ക്ലാസുകാരിയെ കഴിഞ്ഞ ഒരു വർഷമായി ഇവർ വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ സ്വർണമാല കാണാതായതിനെ തുടർന്ന് വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് പീഡനവിവരം പുറത്തായത്. ശരൺജിത്തിന് കടം തീർക്കാൻ മാല നൽകിയെന്നാണ് പെൺകുട്ടിയുടെ മൊഴി.

അജയ് ജോണ്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് ശരണ്‍ജിത്തിന് മാല നല്‍കിയത്. ഇരുവരും നേരത്തേ പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കൂട്ടുകാര്‍ കൂടി പീഡിപ്പിച്ചത്. പീഡനം തുടരുന്നതിനിടെയാണ് പെണ്‍കുട്ടിയുടെ മാല കാണാതായതായി മാതാവ് ശ്രദ്ധിച്ചത്. തുടര്‍ന്ന് സ്കൂളില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയയാക്കി. അപ്പോഴാണ് പെണ്‍കുട്ടി പീഡനവിവരം പുറത്തു പറഞ്ഞത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കിയതോടെ പ്രതികള്‍ പിടിയിലാവുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.