ആലപ്പുഴ: 59-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവം രണ്ടാം ദിനത്തിലേക്ക് കടന്നു. വിജയികള്‍ക്ക് സ്വര്‍ണ കപ്പില്ലെങ്കിലും വാശിയേറിയ മത്സരമാണ് നടക്കുന്നത്.

75 മത്സരങ്ങളാണ് ഇന്ന് അരങ്ങിൽ എത്തുന്നത്. 3194 മത്സരാർത്ഥികൾ ഇന്ന് മാറ്റുരയ്ക്കും. ആദ്യദിനം 182 പോയിന്റുമായി തൃശ്ശൂർ​ ജില്ലയാണ് മുന്നിൽ​. 178 പോയിന്റുള്ള കോഴിക്കോടാണ്​ രണ്ടാം സ്ഥാനത്ത്​. 173 പോയിന്റുമായി പാലക്കാടാണ്​ തൊട്ടുപിന്നിലുള്ളത്​. കണ്ണൂർ​ (171), കോട്ടയം​ (168), എറണാകുളം​ (164) എന്നിവയാണ്​ അടുത്ത സ്​ഥാനങ്ങളിൽ​.

പ്രളയദുരിതങ്ങൾക്കു പിന്നാലെ കൗമാര മേളക്ക്​ അരങ്ങൊരുക്കിയ ആലപ്പുഴ 161 പോയിന്റുമായി ആറാം സ്ഥാനത്താണ്. ഹൈസ്​കൂൾ വിഭാഗത്തിൽ 108 പോയിന്റുമായി തൃശ്ശൂരും ഹയർ സെക്കൻഡറി വിഭാഗത്തിൽ 64 പോയിന്റുമായി കോട്ടയവുമാണ്​ ഒന്നാം സ്​ഥാനത്തുള്ളത്​.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.