scorecardresearch

Latest News
ടീസ്റ്റ സെതല്‍വാദിനെയും ആര്‍ ബി ശ്രീകുമാറിനെയും അറസറ്റ് ചെയ്ത് ഗുജറാത്ത് പൊലീസ്

സംസ്ഥാനത്ത് 59 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇതുവരെ 480 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്

Omicron, Omicron cases Kerala, more Omicron cases reported in Kerala, Omicron symptoms, Covid19 restrictions Kerala, Omicron cases India, coronavirus india, Covid19 India, Covid19 Omicron variant, coronavirus omicron india, omicron variant cases in india, new covid variant omicron symptoms, coronavirus omicron india latest update, coronavirus vaccine, coronavirus active cases in india today, coronavirus variants, coronavirus treatment, coronavirus prevention tips, coronavirus india update, covid-19 latest update india, coronavirus live news, Omicron world health organization, Omicron WHO, omicron symptoms, omicron severity,Covid19 delta variant, coronavirus latest news, coronavirus updates, covid -19 recent news, covid vaccinations, covid news, covid cases, corona live tracker, covid live news, coronavirus information, covid-19 latest information, coronavirus prevention, covid vaccines, Omicron variant, B.1.1.529, Covid guidelines, kerala news, latest news, malayalam news, news in malayalam, indian express malayalam, ie malayalam

തിരുവനന്തപുരം: സംസ്ഥാനത്ത് 59 പേര്‍ക്കു കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ആലപ്പുഴ-12, തൃശൂര്‍- 10, പത്തനംതിട്ട- 8, എറണാകുളം-7, കൊല്ലം- 6, മലപ്പുറം- 6, കോഴിക്കോട്-5, പാലക്കാട്-2, കാസര്‍ഗോഡ്-2, കണ്ണൂര്‍- 1 എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.

42 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍നിന്നും അഞ്ച് പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍നിന്നും വന്നതാണ്. ഒൻപതു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ഒമിക്രോണ്‍ ബാധിച്ചത്. കൊല്ലം- 3, ആലപ്പുഴ- 6 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തൃശൂരിലെത്തിയ മൂന്നു പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നു വന്നതാണ്.

ആലപ്പുഴ യുഎഇ- 5, തുര്‍ക്കി- 1, തൃശൂര്‍ യുഎഇ- 4, ഖത്തര്‍- 3, പത്തനംതിട്ട യുഎഇ- 3, യുഎസ്എ- 2, സൗദി അറേബ്യ- 1, ഖത്തര്‍- 1, ഖസാക്കിസ്ഥാന്‍- 1, എറണാകുളം യുഎഇ- 5, ഉക്രൈന്‍- 1, ജര്‍മനി- 1, കൊല്ലം യുഎഇ- 2, ഖത്തര്‍-1, മലപ്പുറം യുഎഇ- 5, ഖത്തര്‍- 1, കോഴിക്കോട് യുഎഇ- 5, പാലക്കാട് യുഎഇ- 1, ഇസ്രേയല്‍- 1, കാസര്‍ഗോഡ് യുഎഇ- 2, കണ്ണൂര്‍ യുഎഇ- 1 എന്നിങ്ങനെ വന്നവരാണ്.

ഇതോടെ സംസ്ഥാനത്ത് ആകെ 480 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നു 332 പേരും ഹൈ റിസ്‌ക് രാജ്യങ്ങളില്‍നിന്ന് ആകെ 90 പേരും എത്തിയിട്ടുണ്ട്. 52 പേര്‍ക്കാണ് ആകെ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്ന 6 പേരാണുള്ളത്.

Also Read: ഒമിക്രോണ്‍: സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ക്ക് സാധ്യത; നാളെ കോവിഡ് അവലോകന യോഗം

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: 59 more omicron cases reported in kerala veena george