scorecardresearch

528 പഞ്ചായത്തുകള്‍ യുഡിഎഫിന്, 359 ഇടതിന്, എന്‍ഡിഎ 25ല്‍; 19 പഞ്ചായത്തില്‍ ചിത്രം തെളിഞ്ഞില്ല

ബ്ലോക്ക് പഞ്ചായത്തുകളിലും യുഡിഎഫിനാണ് മുന്‍തൂക്കം. 81 ബ്ലോക്കുകളില്‍ യുഡിഎഫ് അധ്യക്ഷൻമാർ തിരഞ്ഞെടുക്കപ്പെട്ടു. 63 ഇടത്ത് ഇടതു മുന്നണിക്ക് ഭരണം കിട്ടി

ബ്ലോക്ക് പഞ്ചായത്തുകളിലും യുഡിഎഫിനാണ് മുന്‍തൂക്കം. 81 ബ്ലോക്കുകളില്‍ യുഡിഎഫ് അധ്യക്ഷൻമാർ തിരഞ്ഞെടുക്കപ്പെട്ടു. 63 ഇടത്ത് ഇടതു മുന്നണിക്ക് ഭരണം കിട്ടി

author-image
WebDesk
New Update
LDF UDF BJP

Local Body Election Updates

Local Body Election Updates: തിരുവനന്തപുരം: സംസ്ഥാനത്തെ 941 പഞ്ചായത്തുകളിലും പ്രസിഡൻറുമാരെ തിരഞ്ഞെടുക്കാന്‍ ഇന്നലെ തിരഞ്ഞെടുപ്പ് നടന്നെങ്കിലും ഇനിയും ഭരണം ആര്‍ക്കെന്ന് തീരുമാനമാകാതെ നില്‍ക്കുകയാണ് 19 പഞ്ചായത്തുകള്‍. സംസ്ഥാനത്തെ പഞ്ചായത്ത് പ്രസിഡൻറുമാരില്‍ വ്യക്തമായ മേധാവിത്വം യുഡിഎഫിനുണ്ട്. 528 പഞ്ചായത്തുകളില്‍ യുഡിഎഫിന് ഭരണം കിട്ടി. എല്‍ഡിഎഫിന് 359 പഞ്ചായത്തുകളില്‍ ഭരണം കിട്ടി. എന്‍ഡിഎക്ക് 25 പഞ്ചായത്തുകളില്‍ ഭരണം ലഭിച്ചു. മറ്റുള്ളവര്‍ക്കും സ്വതന്ത്രര്‍ക്കും 10 പഞ്ചായത്തുകളില്‍ ഭരണമുണ്ട്.

Advertisment

Also Read:പഞ്ചായത്ത് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ നാടകീയ സംഭവങ്ങള്‍; അപ്രതീക്ഷിത നീക്കങ്ങൾ

ബ്ലോക്ക് പഞ്ചായത്തുകളിലും യുഡിഎഫിനാണ് മുന്‍തൂക്കം. 81 ബ്ലോക്കുകളില്‍ യുഡിഎഫ് അധ്യക്ഷൻമാർ തിരഞ്ഞെടുക്കപ്പെട്ടു. 63 ഇടത്ത് ഇടതു മുന്നണിക്ക് ഭരണം കിട്ടി.14 ജില്ലാ പഞ്ചായത്തുകളില്‍ ഏഴു വീതം ഇടതു വലതു മുന്നണികള്‍ സ്വന്തമാക്കി. നഗരസഭകളില്‍ 54 ഇടത്ത് യുഡി എഫ് ചെയര്‍പേഴ്‌സണ്‍മാര്‍ ചുമതലയേറ്റു. 30 ഇടത്ത് ഇടതു ചെയര്‍മാന്‍മാര്‍ വന്നു. രണ്ട് മുന്‍സിപ്പാലിറ്റികളില്‍ എന്‍ഡിഎ ഭരണം നേടി. കോര്‍പ്പറേഷനുകളില്‍ നാലിടത്ത് യുഡിഎഫും ഓരോയിടത്ത് ഇടതു മുന്നണിയും എന്‍ഡി എയും ഭരണത്തിലെത്തി.

Also Read:തിരുവനന്തപുരത്ത് മേയറായി വി.വി രാജഷ് സ്ഥാനമേറ്റു, കൊച്ചിയിൽ വി.കെ മിനിമോൾ, കൊല്ലത്ത് എ.കെ ഹഫീസ്

കണക്കെടുപ്പ് ഏതാണ്ട് പൂര്‍ത്തിയായെങ്കിലും ബാക്കിയുള്ള 19 പഞ്ചായത്തുകളിലെ ഭരണത്തില്‍ മുന്നണികള്‍ക്കൊക്കെ പ്രതീക്ഷയുണ്ട്. അതിനു പുറമേയാണ് പ്രസിഡൻറ് തിരഞ്ഞെടുപ്പ് വേളയില്‍ കണ്ട അപ്രതീക്ഷിത രാഷ്ട്രീയ നീക്കങ്ങളെത്തുടര്‍ന്നുള്ള പൊട്ടലും ചീറ്റലും. വിശേഷിച്ച് തൃശ്ശൂര്‍ ജില്ലയിലാണ് ഏറെ പ്രശ്‌നങ്ങളുണ്ടായത്. അത് ഏറെ ബാധിച്ചത് കോണ്‍ഗ്രസിനേയും.

മറ്റത്തൂര്‍ പഞ്ചായത്തില്‍ തിരഞ്ഞെടുക്കപ്പെട്ട എട്ട് അംഗങ്ങളും കൂട്ടത്തോടെ പാര്‍ട്ടിയില്‍ നിന്ന് രാജി വെച്ച് ബിജെപിക്കൊപ്പം ചേര്‍ന്ന് പ്രസിഡൻറിനേയും വൈസ് പ്രസിഡണ്ടൻറിനെയും തിരഞ്ഞടുത്തത് കോണ്‍ഗ്രസിന് വലിയ നാണക്കേടുണ്ടാക്കിയിരുന്നു. അധ്യക്ഷ തിരഞ്ഞെടുപ്പില്‍ മെമ്പര്‍മാര്‍ക്ക് വിപ്പ് നല്‍കുന്നതിലടക്കം കോണ്‍ഗ്രസ് നേതൃത്വത്തിന് വീഴ്‌ച വന്നിരുന്നു.

Also Read:ശബരിമല സ്വർണക്കൊള്ള: ഡി മണിയുടെ വീട്ടിലും സ്ഥാപനത്തിലും എസ്ഐടി റെയ്ഡ്

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം തൊട്ട് തര്‍ക്കങ്ങള്‍ നില നിന്ന മറ്റത്തൂരില്‍ സ്വതന്ത്രനായ ഔസേപ്പിനെ പ്രസിഡൻറാക്കാനാണ് യുഡിഎഫ് അംഗങ്ങള്‍ തീരുമാനിച്ചത്. എന്നാല്‍ അതേ സ്വതന്ത്ര അംഗത്തെ ഇടതു മുന്നണി പ്രസിഡൻറ് സ്ഥാനാര്‍ത്ഥിയാക്കിയപ്പോള്‍ മറ്റൊരു സ്വതന്ത്ര അംഗമായ ടെസി ജോസിനെ മറ്റത്തൂരില്‍ പ്രസിഡൻറാക്കാൻ കോണ്‍ഗ്രസ് അംഗങ്ങള്‍ തീരുമാനമെടുക്കുകയായിരുന്നു.. ഇതില്‍ ബിജെപിയുടെ സഹായവും അവര്‍ക്ക് ലഭിക്കുകയായിരുന്നു.

Read More:ഓഫീസ് ഒഴിയണമെന്ന് വികെ പ്രശാന്ത് എംഎൽഎയോട് ആർ ശ്രീലേഖ; തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ വിവാദം

Local Self Government Institutions

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: