ആലപ്പുഴ: ചേർത്തലയിൽ അന്പതുലക്ഷം രൂപയുടെ നിരോധിത നോട്ടുകൾ പൊലീസ് പിടിച്ചെടുത്തു.സംഭവുമായി ബന്ധപ്പെട്ട് ഏട്ടു പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. നിരോധിച്ച ആയിരം രൂപയുടെ നോട്ടുകളാണ് ഇവരിൽ നിന്നും പൊലീസ് പിടികൂടിയത്. പഴയനോട്ട് മാറ്റി പുതിയത് നൽകുന്ന സംഘമാണ് പിടിയിലായിരിക്കുന്നതെന്നും പോലീസ് അറിയിച്ചു.
