കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ ലഹരിമരുന്ന് വേട്ട. 25 കോടി വിലമതിക്കുന്ന കൊക്കെയ്ൻ പിടികൂടി. ഫിലിപ്പീൻസുകാരിയായ ജൊഹാനയിൽനിന്നാണ് 5 കിലോ കൊക്കെയ്ൻ പിടികൂടിയത്. സംസ്ഥാനത്ത ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടകളിൽ ഒന്നാണിത്.

കൊച്ചിയിൽ ആർക്കോ കൈമാറാനാണ് യുവതി മയക്കുമരുന്ന് എത്തിച്ചതെന്നാണ് വിവരം. മസ്കറ്റ് വഴിയാണ് ഫിലിപ്പീൻസ് യുവതി കൊച്ചിയിലെത്തിയത്. യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. സാവോപോളയിൽനിന്നുളള മയക്കുമരുന്ന് കാരിയറാണ് യുവതിയെന്ന് നാർക്കോട്ടിക് കൺട്രോൾ വിഭാഗം അറിയിച്ചു.

സ്വർണക്കടത്തിനു പിന്നാലെ നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളം വഴിയുളള മയക്കുമരുന്ന് കടത്തലും വ്യാപകമായിട്ടുണ്ട്. 5 കോടി രൂപ വിലമതിക്കുന്ന കൊക്കെയ്ന്‍ ഗുളിക രൂപത്തിലാക്കി വിഴുങ്ങി കടത്തിക്കൊണ്ടുവന്ന വെനസ്വേല സ്വദേശിയെ അടുത്തിടെ വിമാനത്താവളത്തില്‍നിന്നും പിടികൂടിയിരുന്നു. 110 ഗുളികകളാണ് ഇയാള്‍ വിഴുങ്ങിയത്. രാജ്യാന്തര മയക്കുമരുന്ന് കള്ളക്കടത്തു സംഘത്തിലെ കണ്ണിയായിരുന്നു ഇയാൾ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ