Latest News
ലോക്ക്ഡൗൺ ഇളവുകൾ ആൾക്കൂട്ടങ്ങൾക്ക് ഇടയാകരുത്, കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
ന്യൂസിലൻഡിന് ടോസ്; ഇന്ത്യയെ ബാറ്റിങിനയച്ചു
ഇന്ത്യയുടെ മിൽഖ, മിൽഖയുടെ ഇന്ത്യ
സുധാകരന്റെ കത്തി പരാമര്‍ശം വേദനിപ്പിക്കുന്നത്, മാപ്പ് പറയണം: ഫ്രാന്‍സിസിന്റെ മകന്‍
മുഖ്യമന്ത്രിയുടേത് പൊളിറ്റിക്കൽ ക്രിമിനലിന്റെ ഭാഷ, മറുപടിയുമായി കെ.സുധാകരൻ
കെ.സുധാകരനെതിരായ പ്രതികരണം നിലവാരമില്ലാത്തത്, മുഖ്യമന്ത്രിക്കെതിരെ ചെന്നിത്തല
ട്രാക്കിലെ ഇതിഹാസത്തിന് വിട; മില്‍ഖ സിങ് അന്തരിച്ചു

അസമില്‍ അഞ്ച് ബംഗാള്‍ സ്വദേശികളെ വെടിവെച്ച് കൊന്നു; ഉള്‍ഫ തീവ്രവാദികളെന്ന് സംശയം

അഞ്ച് പേരെ പിടിച്ചുകൊണ്ടു പോയി ലോഹിത് നദിക്കരയില്‍ വെച്ച് വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു

ഗുവാഹത്തി: അസമില്‍ അഞ്ച് ബംഗാള്‍ സ്വദേശികളെ വെടിവെച്ച് കൊന്നു. യുണൈറ്റഡ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് അസം (ഉള്‍ഫ) തീവ്രവാദികളാണ് അക്രമം നടത്തിയെതെന്നാണ് നിഗമനം. തിന്‍സൂക്കിയ ജില്ലയിലാണ് സംഭവം നടന്നത്. ഉള്‍ഫയുടെ സ്വതന്ത്ര ഭീകരസംഘമായ പരേഷ് ബരുഹാ വിമത വിഭാഗമാണ് അക്രമം നടത്തിയതെന്നാണ് സംശയം. ഖേര്‍ബാരി ബിനോനിബാരിയില്‍ നിന്നും അഞ്ച് പേരെ പിടിച്ചുകൊണ്ടു പോയി ലോഹിത് നദിക്കരയില്‍ വെച്ച് വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു.

തലസ്ഥാനമായ ഗുവാഹട്ടിയില്‍ നിന്നും 500 കി.മി. ദൂരെയാണ് ഈ പ്രദേശം. സംഭവത്തെ തുടര്‍ന്ന് സൈന്യം അസം-അരുണാചല്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ തിരച്ചില്‍ ആരംഭിച്ചു. ഇന്തോ-മ്യാന്‍മര്‍ അതിര്‍ത്തിയില്‍ അസം റൈഫിള്‍സും ജാഗരൂകരാണ്. ശ്യാംലാല്‍ ബിശ്വാസ്, അനന്ത ബിശ്വാസ്, അബിനാഷ് ബിശ്വാസ്, സുബാല്‍ ബിശ്വാസ്, ധനഞ്ജയ് നംസുദ്ര എന്നിവരാണ് കൊല്ലപ്പെട്ടത്. എല്ലാവരും ബംഗാള്‍ സ്വദേശികളാണെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി നടുക്കം രേഖപ്പെടുത്തി. അക്രമത്തെ ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് അപലപിച്ചു. അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോന്‍വാളിനെ വിളിച്ച് അദ്ദേഹം കര്‍ശന നടപടിക്ക് നിര്‍ദേശിച്ചു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുളള കുടിയേറ്റ തൊഴിലാളികലെ ഉള്‍ഫ തീവ്രവാദികള്‍ ലക്ഷ്യം വെക്കാറുണ്ട്. ഒക്ടോബര്‍ 13ന് സുക്ലേശ്വര്‍ ഗാട്ടില്‍ നടന്ന ബോംബാക്രമണത്തില്‍ നാല് പേര്‍ക്ക് പരുക്കേറ്റിരുന്നു, അസമില്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കിയതിന് പിന്നാലെ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കെതിരായ അക്രമം വര്‍ധിച്ചിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: 5 killed by suspected ulfa i terrorists in assams tinsukia

Next Story
അയ്യപ്പ ഭക്തന്‍ മരിച്ച നിലയില്‍; പത്തനംതിട്ടയില്‍ ഇന്ന് ബിജെപി ഹര്‍ത്താല്‍
The moderation of comments is automated and not cleared manually by malayalam.indianexpress.com