തിരുവനന്തപുരം: അസനഹീയമായ ചൂടില്‍ കേരളം വെന്തുരുകുകയാണ്. ഇന്ന് മാത്രം കേരളത്തില്‍ പൊള്ളലേറ്റത് 35 പേര്‍ക്കാണ്. കൊച്ചിയില്‍ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥന് ജോലിക്കിടെയായിരുന്നു സൂര്യാഘാതമേറ്റത്. തോപ്പുംപടി ഭാഗത്തു വച്ചായിരുന്നു സംഭവം. എശ് ഭരതന്‍ എന്ന പൊലീസ് ഉദ്യോഗസ്ഥനാണ് സൂര്യാഘാതമേറ്റത്.

കോഴിക്കോട് 13 പേര്‍ക്കാണ് ഇന്ന് സൂര്യതാപമേറ്റത്. വടകര, ഉള്ള്യേരി, മുക്കം മേഖലയില്‍ നിന്നുമാണ് സുര്യാഘാതമേറ്റതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇവരെ വിവിധ ആശുപത്രികളിലായി ചികിത്സയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൊല്ലത്ത് 12 പേര്‍ക്കാണ് സൂര്യതാപമേറ്റത്.

Read More: സംസ്ഥാനത്ത് കനത്ത ചൂട് ഒരാഴ്ചകൂടി തുടരും; ജാഗ്രതാ നിര്‍ദ്ദേശം

ചൂടിന്റെ കാഠിന്യം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ 28ാം തിയ്യതി വരെയാണ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതെങ്കിലും 31 ആം തിയതി വരെ ഇത് നീട്ടിയേക്കും. ഇടുക്കി, വയനാട് ജില്ലകളില്‍ ഒഴികെ മറ്റു ജില്ലകളില്‍ ഇനിയും മൂന്ന് ഡിഗ്രിവരെ ചൂട് ഉയര്‍ന്നേക്കുമെന്ന് മുന്നറിയിപ്പുണ്ട്.

സൂര്യാതപത്തിനും സൂര്യാഘാതത്തിനുമുള്ള സാധ്യത ഉള്ളതിനാല്‍ വെയില്‍ ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നാണ് മുന്നറിയിപ്പ്. സംസ്ഥാനത്തിതുവരെ 284 പേര്‍ക്കാണ് അസ്വസ്ഥതകള്‍ ഉണ്ടായത്.

കണ്ണൂരില്‍ ഒന്നര വയസുകാരനുള്‍പ്പടെ നാലു പേര്‍ക്കാണ് സൂര്യ താപമേറ്റത്. അതേസമയം, ഇന്നും പാലക്കാട് അന്തരീക്ഷ താപനിലയില്‍ മാറ്റമില്ല. തുടര്‍ച്ചയായ നാലാം ദിവസവും 41 ഡിഗ്രി സെല്‍ഷ്യസില്‍ തുടരുകയാണ് അന്തരീക്ഷ താപനില.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.