തൃശൂർ: കുന്ദംകുളത്ത് ക്വാറിയിലെ വെള്ളക്കെട്ടിൽ കുളിക്കാനിറങ്ങിയ നാല് പേർ മുങ്ങിമരിച്ചു. അമ്മയും മകളും ഉൾപ്പെടെ നാല് പേരാണ് മരിച്ചത്. അന്നൂർ കുന്നിലെ പാറമടയിലെ വെള്ളക്കെട്ടിൽ കുളിക്കാനിറങ്ങിയവരാണ് അപകടത്തിൽപെട്ടത്.

അന്നൂർ സ്വദേശി സീത, മകൾ പ്രതിക, അയൽവാസി സന, ബന്ധു ഹാഫിസ് എന്നിവരാണ് മരിച്ചത്. സനയുടെ വീട്ടിൽ വിരുന്നെത്തിയതായിരുന്നു ചേലക്കര സ്വദേശിയായ ഹാഫിസ് എന്ന എട്ട് വയസ്സുകാരൻ.

സീത കുളിക്കാൻ പോയപ്പോൾ മകൾ പ്രതികയും പ്രതികയുടെ സുഹൃത്തുക്കളായ സനയും ഹാഫിസും കൂടെ പോവുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും ഇവരെ കാണാതായതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും ചേർന്നു തിരച്ചിൽ ആരംഭിച്ചു. തുടർന്ന് പൊലീസും ഫയർ ഫോഴ്‌സും എത്തിയാണ് മൃതദേഹങ്ങൾ കണ്ടെത്തിയ

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ