കൊച്ചി:ട്രാന്‍സ്‌ജെണ്ടറിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ആലുവയ്ക്കടുത്ത് വൈകീട്ട് ഏഴുമണിയോടെയാണ് ജഡം കണ്ടെത്തുന്നത്. മുപ്പത്തിയഞ്ചു വയസ്സുള്ള ഗൗരിയുടേതാണ് ജഡം എന്ന് ആലുവ പൊലീസ് അറിയിച്ചു.

ആലുവ ടൗണ്‍ ഹാളില്‍ നിന്നും നൂറ്റമ്പത് മീറ്റര്‍ മാറി റെയില്‍വേ പാളത്തിന്‍റെ ഇടതുവശതതായാണ് ജഡം കിടന്നത്. കണ്ടെത്തുന്ന സമയത്ത് ജഡം ആസ്ബസ്റ്റോസ് ഷീറ്റ് വച്ചു മൂടിയ നിലയിലായിരുന്നു. ജഡത്തിനെത്ര പഴക്കമുണ്ട് എന്നോ മറ്റു വിവരങ്ങളോ ഒന്നും തന്നെ ഇതുവരെ ലഭ്യമായിട്ടില്ല എന്നും അന്വേഷിച്ചുവരികയാണ് എന്നും ആലുവ പൊലീസ് വ്യക്തമാക്കി.

.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ