Latest News

Kerala News Live Updates: പ്രതിസന്ധി മറികടക്കാന്‍ കെഎസ്ആര്‍ടിസി; സര്‍വ്വീസുകള്‍ മുടങ്ങാതിരിക്കാന്‍ ദിവസക്കൂലിക്ക് ഡ്രൈവര്‍മാരെ നിയോഗിക്കും

Kerala News Live, Kerala Weather, Traffic News: ഇന്നലെ മാത്രം 751 സര്‍വ്വീസുകള്‍ മുടങ്ങിയിരുന്നു

ksrtc,crisis,കെഎസ്ആർടിസി,പ്രതിസന്ധി,ഐഇ മലയാളം, iemalayalam

Latest Kerala News Live Updates: തിരുവനന്തപുരം: താല്‍ക്കാലിക ഡ്രൈവര്‍മാരെ പിരിച്ചു വിട്ടതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ കെഎസ്ആര്‍ടിയുടെ നീക്കം. ദിവസക്കൂലിക്ക് ഡ്രൈവര്‍മാരെ നിയോഗിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിനായി യൂണിറ്റ് മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഹൈക്കോടതി ഉത്തരവിന്റെ പ്ശ്ചാത്തലത്തില്‍ 2230 താല്‍ക്കാലിക ഡ്രൈവര്‍മാരെ കെഎസ്ആര്‍ടിസിയില്‍ നിന്നും പിരിച്ചു വിടുകയുണ്ടായി. ഇതോടെ ഇന്നലെ മാത്രം 751 സര്‍വ്വീസുകള്‍ മുടങ്ങിയിരുന്നു. കനത്ത പ്രതിസന്ധിയാണ് കെഎസ്ആര്‍ടിസി നേരിടുന്നത്.

ശമ്പള വിതരണത്തിലെ കാലതാമസത്തിനെതിരേയും പ്രതിഷേധം ശക്തമായിട്ടുണ്ട്. ഇന്ന് സെക്രട്ടറിയേറ്റിന് മുന്നിലും ജില്ലാ കേന്ദ്രങ്ങളിലും ജീവനക്കാര്‍ ധര്‍ണ നടത്തും.

Live Blog


12:53 (IST)05 Oct 2019

ആര്യനാട് സ്റ്റേഷനിലെ പൊലീസുകാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

ആര്യനാട് പൊലീസ് സ്റ്റേഷനിലെ പൊലീസുകാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. സിവില്‍ പൊലീസ് ഓഫീസര്‍ പ്രവീണ്‍കുമാറിനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് പ്രവീണ്‍കുമാര്‍ അവധിയിലായിരുന്നു. ജോലി സ്ഥലത്ത് പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ലെന്ന് നെടുമങ്ങാട് ഡിവൈഎസ്പി പറഞ്ഞു.

12:01 (IST)05 Oct 2019

കൂടത്തായിയിലെ മരണപരമ്പര: ബന്ധപ്പെട്ട് ഒരാള്‍ കൂടി അറസ്റ്റില്‍

കൂടത്തായിയിലെ മരണപരമ്പരയുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി അറസ്റ്റില്‍. ജോളിയ്ക്ക് സയനേഡ് എത്തിച്ചുകൊടുത്ത താമരശ്ശേരിയിലെ ജ്വല്ലറി ജീവനക്കാരനെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. ജോളിയുടെ മൊഴി പ്രകാരമാണ് കസ്റ്റഡി.

ജോളിയെ ജ്വല്ലറിയില്‍ എത്തിച്ച ശേഷം ഇയാളാണോ എന്ന് പൊലീസ് ചോദിച്ചപ്പോള്‍ അതെ എന്നായിരുന്നു ജോളിയുടെ മറുപടി. ഇയാളെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. അതിന് ശേഷം രണ്ട് പേരേയും വ്യത്യസ്ത ഇടങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.

11:23 (IST)05 Oct 2019

കുറ്റിപ്പുറത്ത് സ്വകാര്യ ബസ് തലകീഴായി മറിഞ്ഞു

കുറ്റിപ്പുറം റെയില്‍വെ മേല്‍പ്പാലത്തില്‍ സ്വകാര്യ ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരുക്ക്. ബസ് തലകീഴായി മറിയുകയായിരുന്നു. രാവിലെ എട്ട് മണിയ്ക്ക് ശേഷമായിരുന്നു അപകടം. വളാഞ്ചേരിയില്‍ നിന്നും കുറ്റിപ്പുറത്തേക്ക് വരികയായിരുന്നു റോയല്‍ ട്രാന്‍സ്‌പോര്‍ട്ട് ബസാണ് അപകടത്തില്‍ പെട്ടത്. നിയന്ത്രണം വിട്ട ബസ് മേല്‍പ്പാലത്തില്‍ വച്ച് തലകീഴായി മറിയുകയായിരുന്നു. ഡ്രൈവര്‍ 60 അടിയോളം താഴേക്ക് വീണെങ്കിലും രക്ഷപ്പെട്ടു. 26 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ആരുടേയും പരുക്ക് ഗുരുതരമല്ല.

10:12 (IST)05 Oct 2019

കൂടത്തായി: റോയിയുടെ ഭാര്യ ജോളി പൊലീസ് കസ്റ്റഡിയില്‍

കൂടത്തായിയിലെ ഒരു കുടുംബത്തിലെ ആറ് പേരുടെ മരണത്തില്‍ മരിച്ച ഗൃഹനാഥന്‍ ടോം തോമസിന്റെ മകന്‍ റോയിയുടെ ഭാര്യ ജോളി പൊലീസ് കസ്റ്റഡിയില്‍. ഇന്നലെ വൈകിട്ടോടെ തന്നെ ജോളിയെ കസ്റ്റഡിയിലെടുത്തതായാണ് പൊലീസ് നല്‍കുന്ന വിവരം. ജോളിയെ ചോദ്യം ചെയ്തു വരികയാണ്. വ്യക്തിവൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് നിഗമനം.

09:34 (IST)05 Oct 2019

പാവറട്ടി കസ്റ്റഡി മരണക്കേസില്‍ രണ്ടു എക്‌സൈസ് ഉദ്യോഗസ്ഥര്‍ ഒളിവില്‍

പാവറട്ടി കസ്റ്റഡി മരണക്കേസില്‍ രണ്ടു എക്‌സൈസ് ഉദ്യോഗസ്ഥര്‍ ഒളിവില്‍ പോയെന്ന് പൊലീസ്. രഞ്ജിത്തിനെ കൊണ്ടുപോയ ജീപ്പ് പൊലീസ് കസ്റ്റിയില്‍ എടുത്തു. ഗുരുവായൂര്‍ എ.സി.പിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക സംഘമാണ് ജീപ്പ് കസ്റ്റഡിയില്‍ എടുത്തത്. കഞ്ചാവ് കേസിലെ പ്രതിയായ രഞ്ജിത്തിനെ പിടിക്കാന്‍ പോയ സംഘത്തില്‍ മൂന്നു പ്രതിരോധ ഉദ്യോഗസ്ഥര്‍, നാല് സിവില്‍ ഓഫീസര്‍മാര്‍, ഒരു ഡ്രൈവര്‍ തുടങ്ങിയവരാണ് ഉണ്ടായിരുന്നത്. ഇതില്‍ രണ്ടുപേരാണ് ഒളിവില്‍ പോയത്.

09:07 (IST)05 Oct 2019

ഷാനിമോള്‍ ഉസ്മാനെതിരെ ‘പൂതന’ പ്രയോഗവുമായി ജി.സുധാകരന്‍; പ്രതിഷേധവുമായി യുഡിഎഫ്

ആലപ്പുഴ: അരൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെ വിവാദ പരാമര്‍ശവുമായി മന്ത്രി ജി. സുധാകരന്‍. പൂതനകള്‍ക്കു ജയിക്കാനുള്ള സ്ഥലമല്ല അരൂരെന്നും കള്ളം പറഞ്ഞും മുതലക്കണ്ണീര്‍ ഒഴുക്കിയുമാണ് യുഡിഎഫ് സ്ഥാനാര്‍ഥി ജയിക്കാന്‍ ശ്രമിക്കുന്നതെന്നുമാണ് ജി.സുധാകരന്‍ പറഞ്ഞത്.

പരാമര്‍ശത്തിനെതിരെ പ്രതിഷേധം ശക്തമാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് യുഡിഎഫ്. മന്ത്രിക്കെതിരെ തെരഞ്ഞെടുപ്പു ചട്ടലംഘനത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനും കേസെടുക്കണമെന്നാവശ്യപ്പെട്ട് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാന്‍ ഉള്‍പ്പെടെ യുഡിഎഫ് നേതാക്കള്‍ ഉപവാസ സമരം നടത്തും. രാവിലെ 11 ന് ഉപവരണാധികാരിയായ പട്ടണക്കാട് ബിഡിഒയുടെ ഓഫീസിനു മുന്നിലാണ് പ്രതിഷേധം.

09:07 (IST)05 Oct 2019

14 വര്‍ഷം,ദുരൂഹതകള്‍ നിറച്ച് ആറ് മരണങ്ങള്‍; സയനൈഡ് കൊടുത്ത് കൊന്നതെന്ന് നിഗമനം

കോഴിക്കോട്: കൂടത്തായിയില്‍ അടുത്ത ബന്ധുക്കളായ ആറ് പേരുടെ ദുരൂഹസാഹചര്യത്തിലുള്ള മരണത്തിന് കാരണം സയനൈഡ് ആണെന്ന് നിഗമനം. ആറ് പേരെയും ഭക്ഷണത്തില്‍ സയനൈഡ് കലര്‍ത്തി കൊന്നതാണെന്നാണ് പൊലീസ് പറയുന്നത്.

2002 ലാണ് ആദ്യം മരണമുണ്ടാകുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോഴാണ് സംഭവം ഒരു സിനിമാക്കഥയെ വെല്ലുന്ന വഴിത്തിരിവിലേക്ക് തിരഞ്ഞിരിക്കുന്നത്. റിട്ടയര്‍ഡ് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന്‍ പൊന്നാമറ്റം ടോം തോമസ്, ഭാര്യ അന്നമ്മ, മകന്‍ റോയ് തോമസ്, അന്നമ്മയുടെ സഹോദരന്‍ മച്ചാടിയില്‍ മാത്യു, ടോം തോമസിന്റെ സഹോദര പുത്രന്റെ ഭാര്യ ഫിലി, ഇവരുടെ ഒരു വയസുകാരന്‍ മകന്‍ അല്‍ഫൈന്‍ എന്നിവരാണ് മരിച്ചത്.

കോട്ടയം: പാലാ സിന്തറ്റിക് സ്റ്റേഡിയത്തില്‍ നടക്കുന്ന സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പ് മാറ്റിവെച്ചു. കഴിഞ്ഞ ദിവസം മീറ്റിനിടെ ഹാമര്‍ തലയില്‍വീണ് വൊളണ്ടിയറായിരുന്ന വിദ്യാര്‍ഥിക്ക് പരിക്കേറ്റ സാഹചര്യത്തിലാണ് ചാമ്പ്യന്‍ഷിപ്പ് മാറ്റിവെയ്ക്കാന്‍ തീരുമാനിച്ചത്. അടിയന്തര ശസ്ത്രക്രിയക്കു ശേഷവും വിദ്യാര്‍ഥിയുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.

അതേസമയം, വിദ്യാര്‍ഥിക്ക് പരിക്കേറ്റ സംഭവത്തില്‍ സംഘാടകര്‍ക്കെതിരേ പാലാ പോലീസ് കേസെടുത്തു. കുറ്റകരമായ അനാസ്ഥയും അശ്രദ്ധയുംമൂലം അപകടമുണ്ടായതിന് 338-ാം വകുപ്പ് പ്രകാരമാണ് കേസ്.

വിദ്യാര്‍ഥിക്ക് ആവശ്യമായ എല്ലാ ചികിത്സാ സൗകര്യവും സര്‍ക്കാര്‍ ഒരുക്കുമെന്ന് കായികമന്ത്രി ഇ.പി.ജയരാജന്‍ ഇന്നലെ അറിയിച്ചിരുന്നു. കുട്ടിയ്ക്ക് ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കാന്‍ ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ടു. ആവശ്യമായ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ കോട്ടയം ജില്ലാ കലക്ടറെ ചുമതലപ്പെടുത്തി.

കായികമേളയ്ക്കിടയില്‍ ഇത്തരമൊരു അപകടം ഉണ്ടായത് ഏറെ ഖേദകരമാണ്. ഇത്തരം കായികമേളകള്‍ക്കിടയില്‍ വേണ്ട സുരക്ഷാ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. ഏതു സാഹചര്യത്തിലാണ് ഇത്തരമൊരു അപകടം നടന്നതെന്ന് പരിശോധിക്കും. അധികൃതരുടെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടുണ്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കും. കായികമേളകളില്‍ സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്നും മന്ത്രി ഇ.പി.ജയരാജന്‍ അറിയിച്ചു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: 303889

Next Story
വിവാഹവുമായി ബന്ധപ്പെട്ട് വ്യക്തിഹത്യ നടത്തിയവർക്കെതിരെ കാവ്യ മാധവൻ പരാതി നൽകിkavya madhavan, kavya dileep
The moderation of comments is automated and not cleared manually by malayalam.indianexpress.com