തിരുവനന്തപുരം: മഹാപ്രളയത്തിന്റെ കെടുതിയില്‍ നിന്ന് കരകയറാനും പുനരധിവാസം, പുനര്‍നിര്‍മാണം എന്നിവയ്ക്കുമായി സംസ്ഥാനത്തിന് 30,000 കോടി രൂപയെങ്കിലും ആവശ്യമായി വേണ്ടിവരുമെന്ന് ധനവകുപ്പ്. ചൊവ്വാഴ്ച രാത്രി പുറത്തിറക്കിയ ഉത്തരവില്‍ സര്‍ക്കാര്‍ ജീവനക്കാരോട് ഒരു മാസത്തെ ശമ്പളം നല്‍കാനും ധനകാര്യവകുപ്പ് ആവശ്യപ്പെടുന്നു.

സംസ്ഥാനത്തെ പൂര്‍വസ്ഥിതിയിലാക്കാന്‍ ആവശ്യമായതില്‍ 10,000 കോടിയോളം രൂപ ജനങ്ങളില്‍ നിന്ന് പിരിച്ചെടുക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ജീവനക്കാരുടെ പെന്‍ഷനും ശമ്പളവും വഴി 3800 കോടി രൂപ സമാഹരിക്കാനാകും എന്നാണ് കണക്കാക്കുന്നത്. സംഭാവനയുടെ ആദ്യ ഗഡു അടുത്ത മാസത്തെ ശമ്പളം മുതല്‍ ഈടാക്കും.

താത്പര്യമുള്ളവര്‍ക്ക് പ്രൊവിഡന്‍റ് ഫണ്ടില്‍ നിന്ന് ഒരു മാസത്തെ തുക സംഭാവനയായി അയയ്ക്കാം. പത്ത് മാസം കൊണ്ട് പോലും ഒരു മാസത്തെ ശമ്പളം നല്‍കാന്‍ ശേഷിയില്ലാത്തവര്‍ക്ക് പിഎഫ് വായ്പയുടെ തിരിച്ചടവ് ഈ മാസം മുതല്‍ 10 മാസം വരെ ഒഴിവാക്കി നല്‍കിയിട്ടുണ്ട്.

ശമ്പളം നല്‍കാന്‍ താത്പര്യമില്ലാത്ത്തവര്‍ക്ക് എഴുതി നല്‍കാം. “പ്രളയക്കെടുതിയുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എന്റെ ഒരു മാസത്തെ ശമ്പളത്തിനു തുല്യമായ തുക നൽകാൻ സമ്മതമല്ലെന്ന് അറിയിക്കുന്നു” എന്നാണ് എഴുതി നല്‍കേണ്ടത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ