തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ സംസ്ഥാനത്തെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട. 10 കോടി രൂപ വില വരുന്ന 30 കിലോ ഹാഷിഷ് ഓയിലാണ് സിറ്റി പൊലീസ് പിടികൂടിയത്. ഇടുക്കി മുനിയറ സ്വദേശി അജിയെയാണ് ഓയിലുമായി പൊലീസ് പിടികൂടിയത്. പേട്ട റെയില്‍വേ സ്റ്റേഷനു സമീപം വച്ചാണ് ഇയാള്‍ പൊലീസിന്റെ പിടിയിലായത്.

കഴിഞ്ഞ മാസം പേരൂര്‍ക്കടയില്‍ നിന്ന് പിടിച്ചെടുത്ത 10 കിലോ ഹാഷിഷ് ഓയിലിന്റെ ഉറവിടം തേടിയുള്ള അന്വേഷണമാണ് കേരളത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയിലെത്തിച്ചത്. പ്രതി പൊലീസിനോട് സമ്മതിച്ചു. കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും ഹാഷിഷ് കടത്താറുണ്ടെന്നും പ്രതി പൊലീസിനോട് വെളിപ്പെടുത്തി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.