scorecardresearch

Latest News

ജനകീയ ഹോട്ടലുകള്‍ക്ക് 30 കോടി രൂപ അനുവദിച്ചു

ജനകീയ ഹോട്ടലുകളുടെ നടത്തിപ്പിന് 30 കോടി രൂപ കൂടി അനുവദിച്ചതായി ധന മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു

KN Balagopal, Silver Line, സിൽവർ ലൈൻ K Rail, കെ റെയിൽ, Kerala Rail, Finance minister, Budget 2022, kerala news, ie malayalam
Photo: Screen Grab

കൊല്ലം: സംസ്ഥാനത്ത് ജനകീയ ഹോട്ടലുകളുടെ നടത്തിപ്പിന് 30 കോടി രൂപ കൂടി അനുവദിച്ചതായി ധന മന്ത്രി കെ എന്‍ ബാലഗോപാല്‍. കോവിഡ് സാഹചര്യത്തില്‍ ആരും പട്ടിണി കിടക്കരുത് എന്ന് സര്‍ക്കാരിന്റെ തീരുമാനപ്രകാരമാണ് ഈ തുക അനുവദിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

കൊല്ലം ജില്ലയിലെ കോവിഡ് സാഹചര്യം വിലയിരുത്തുന്നതിനും കൊട്ടാരക്കര മണ്ഡലത്തിലെ പട്ടയവിതരണം സുഗമമാക്കുന്നതിനും ആയി തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്‍മാരുടെയും മറ്റു ജനപ്രതിനിധികളുടെയും റവന്യൂ ഉദ്യോഗസ്ഥരുടെയും ഓണ്‍ലൈന്‍ യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി.

ഒരു മാസത്തിനകം പട്ടയം ലഭ്യമാക്കുന്നതിനുള്ള നടപടി പൂര്‍ത്തിയാക്കാന്‍ ശ്രമിക്കണമെന്ന് മന്ത്രി യോഗത്തിൽ നിർദേശം നൽകി. കോവിഡ് സാഹചര്യം കൂടി മുന്‍നിര്‍ത്തി പഞ്ചായത്തുകള്‍ സമൂഹ അടുക്കളയും സമാന നടപടികളും കൈക്കൊള്ളണം. 1058 കോടി രൂപ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് മെയിന്റനന്‍സ് ഗ്രാന്‍ഡ് നല്‍കി. 30 കോടി രൂപ ജനകീയ ഹോട്ടല്‍ നടത്തിപ്പിന് ഇന്ന് അനുവദിച്ചു. പട്ടിണി ആര്‍ക്കും അനുഭവപ്പെടാത്ത സാഹചര്യം നിലനിര്‍ത്തണം.

കോവിഡ് ചികിത്സാ സൗകര്യം മെച്ചപ്പെടുത്താന്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. കൊല്ലം മെഡിക്കല്‍ കോളേജില്‍ പുതിയ ഇന്റന്‍സീവ് കെയര്‍ യൂണിറ്റ് തുടങ്ങും എന്‍. എച്ച്. എം വഴി ആശുപത്രികളില്‍ കൂടുതല്‍ പേരുടെ സേവനം ലഭ്യമാക്കും. ജനകീയ ജാഗ്രത സമിതികള്‍ കൂടുതല്‍ ശക്തമായ ഇടപെടലുകള്‍ കോവിഡ് നിയന്ത്രണ പ്രവര്‍ത്തനത്തിനായി നടത്തണമെന്നും മന്ത്രി പറഞ്ഞു.

Also Read: സിനിമാ മേഖലയിലെ സ്ത്രീപിഡനം: പരാതി പരിഹാര സമിതിക്ക് സർക്കാർ മുന്‍കൈയെടുക്കണമെന്ന് വനിതാ കമ്മിഷന്‍

അര്‍ഹതയുള്ള എല്ലാവര്‍ക്കും പട്ടയം ലഭ്യമാക്കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുന്നത് മന്ത്രി അറിയിച്ചു. താമസിക്കുന്നവര്‍ക്ക് രേഖകള്‍ ഇല്ലാത്തത് കാരണം പട്ടയം ലഭ്യമാകാത്ത നിലയുണ്ട്. അവയ്ക്കും പരിഹാരം കാണണം. കോളനികളില്‍ സമാന നിലയിലുള്ള കേസുകളും തീര്‍പ്പാക്കണം. കിട്ടാനുള്ളവരുടെ പട്ടിക പൂര്‍ണമാക്കാന്‍ തദ്ദേശ ഭരണ ഭാരവാഹികള്‍ മുന്‍കൈയെടുക്കണമെന്നും മന്ത്രി നിർദേശിച്ചു.

അപേക്ഷകളിലെ ന്യൂനതകള്‍ പരിഹരിക്കുന്നത് വേഗത്തിലാക്കണം. പഞ്ചായത്ത് റവന്യു അധികൃതരുടെ സംയുക്ത പരിശോധന ആവശ്യമെങ്കില്‍ നടത്താം. ഒരു മാസത്തിനകം പട്ടയം ലഭ്യമാക്കുന്നതിനുള്ള നടപടി പൂര്‍ത്തിയാക്കാന്‍ ശ്രമിക്കണമെന്നും മന്ത്രി നിർദേശം നൽകി.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: 30 crore financial aid for janakeeya hotels in kerala says minister kn balagopal