കൊച്ചി: ആലപ്പുഴ-എറണാകുളം ജില്ലകളുടെ അതിർത്തി പ്രദേശമായ അരൂരിൽ തീവണ്ടി തട്ടി മൂന്ന് യുവാക്കൾ മരിച്ചു. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് സംഭവം. ജിതിൻ വർഗ്ഗീസ്, ലിബിൻ ജോസ്, നീലൻ എന്നിവരാണ് മരിച്ചത്.

ഇവിടെ ഒരു വിവാഹച്ചടങ്ങിൽ പങ്കെടുത്ത ശേഷം തിരിച്ച് പോവുകയായിരുന്നു യുവാക്കൾ എന്നാണ് സമീപവാസികളുടെ മൊഴി. ഏത് ട്രയിനാണ് ഇടിച്ചതെന്ന് വ്യക്തമായില്ല. ഇന്ന് രാവിലെയാണ് പാളത്തിൽ മൃതദേഹങ്ങൾ കണ്ടത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ