കോടിക്കോട്: കോഴിക്കോട് മുക്കം മണാശ്ശേരിയില്‍ മൂന്നര വയസുകാരിക്ക് പിതാവിന്റെ ക്രൂര മര്‍ദനം. മണാശ്ശേരി സ്വദേശി ജയകുമാറിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പെണ്‍കുട്ടിയെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കട്ടിലിൽ നിന്ന് ചാടി കട്ടിലിന് കേടു വരുത്തിയെന്ന് പറഞ്ഞാണ് ഇരുന്പു വടി ഉപയോഗിച്ചു കുട്ടിയെ മർദിച്ചത്. ശരീരത്തിൽ നിരവധി മുറിവുകളുള്ള കുട്ടിയെ മുക്കം പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്കു മാറ്റി. വിദഗ്ധ ചികിത്സക്കായി കുട്ടിയെ ഉടൻ കോഴിക്കോട് മെഡിക്കൽ കോളജിലേക്കു മാറ്റുമെന്ന് അധികൃതർ അറിയിച്ചു.

അംഗൻവാടിയിൽ എത്താത്തതിനെ തുടർന്നു നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ വീട്ടിൽ പൂട്ടിയിട്ട സ്ഥിതിയിൽ കണ്ടെത്തിയത്. സംഭവത്തെ തുടർന്നു കുട്ടിയുടെ പിതാവിനെ പോലീസ് അറസ്റ്റു ചെയ്തു. സംഭവത്തെ കുറിച്ച് യാതൊന്നും അറിയില്ലെന്നാണു കുട്ടിയുടെ മാതാവ് പോലീസിനു മൊഴി നൽകിയിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ