Latest News
മരം മുറി കേസില്‍ അന്വേഷണം ശരിയായ ദിശയിലല്ല; സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം

എല്ലാം അവസാനിപ്പിക്കുന്നതിന് തൊട്ടുമുൻപ് തേടിയെത്തിയ ഭാഗ്യം

ബിസിനസ് നഷ്ടമായതോടെ ഏറെ സാമ്പത്തിക പ്രതിസന്ധി നേരിട്ടെന്നും ഒടുവിൽ എല്ലാം വിറ്റ് ബാധ്യതകൾ തീർത്ത് കുടുംബത്തെ നാട്ടിലേക്കയയ്ക്കാനുള്ള തയ്യാറെടുപ്പിലായിരുന്നുവെന്നും ജിജേഷ് പറയുന്നു

Big ticket, malayali, അബുദാബി ബിഗ് ടിക്കറ്റ്, abudhabi big ticket, ഇന്ത്യക്കാരന്‍, indian citizen, iemalayalam, ഐഇമലയാളം

അബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്റെ ഒന്നാം സമ്മാനം കണ്ണൂർ സ്വദേശിയടങ്ങുന്ന മൂന്നംഗ സംഘം ചേർന്നെടുത്ത ടിക്കറ്റിന് ലഭിച്ച വാർത്ത കഴിഞ്ഞദിവസമാണ് പുറത്തു വന്നത്. ഏകദേശം 41 കോടി രൂപയ്ക്ക് തുല്യമായ 20 ദശലക്ഷം ദിർഹത്തിന് അർഹരായത് കണ്ണൂർ സ്വദേശി ജിജേഷ് കൊറോത്തും സുഹൃത്തുക്കളായ ഷാജഹാൻ കുറ്റിക്കാട്ടി, ഷനോജ് ബാലകൃഷ്ണൻ എന്നിവരാണ്. കഴിഞ്ഞ ആറു മാസമായി ഇവർ ടിക്കറ്റെടുത്തിരുന്നു.

ഏതാനും മാസങ്ങൾക്കുമുമ്പാണ് ഈ മൂവർ സംഘം ലിമോസിൻ കാറുകൾ വാങ്ങിച്ച് വാടകയ്ക്ക് കൊടുക്കുന്ന ബിസിനസ് ആരംഭിച്ചത്. എന്നാൽ ലോകത്തിനാകെ പണി തന്നുകൊണ്ട് കൊറോണ വന്നതോടെ ബിസിനസ് നഷ്ടത്തിലായി. ഒടുവിൽ ഈ ചങ്ങാതിമാർ‌ അവരുടെ ഉടമസ്ഥതയിലുള്ള രണ്ട് ലിമോകൾ‌ വിൽ‌ക്കാൻ ക്ലയന്റുകളുമായി അവസാനമായി ചർച്ചകൾ‌ നടത്തി. എന്നാൽ വില ഒത്തു വരാത്തതുകൊണ്ട് വീണ്ടും കാത്തുനിന്നു. വീണ്ടും മറ്റൊരാൾ വാങ്ങാൻ സന്നദ്ധത അറിയിച്ചെത്തി. അയാളെ കാണാൻ പോകുന്നതിന് തൊട്ടുമുൻപാണ് ബിഗ് ടിക്കറ്റ് ഒന്നാം സമ്മാനം തങ്ങൾക്കാണെന്ന് ഇവർ അറിയുന്നത്.

Read More: അബുദാബി ബിഗ് ടിക്കറ്റ്: 41 കോടിയുടെ ബംപർ സമ്മാനം മലയാളിയടങ്ങുന്ന ഇന്ത്യൻ സംഘത്തിന്

കഴിഞ്ഞ പതിനാറ് വർഷങ്ങളായി അബുദാബിയിൽ താമസിക്കുന്ന ജിജേഷിനൊപ്പം ഭാര്യയും മകളുമടങ്ങുന്ന കുടുംബവുമുണ്ട്. ബിസിനസ് നഷ്ടമായതോടെ ഏറെ സാമ്പത്തിക പ്രതിസന്ധി നേരിട്ടെന്നും ഒടുവിൽ എല്ലാം വിറ്റ് ബാധ്യതകൾ തീർത്ത് കുടുംബത്തെ നാട്ടിലേക്കയയ്ക്കാനുള്ള തയ്യാറെടുപ്പിലായിരുന്നുവെന്നും ഖലീജ് ടൈംസിനോട് സംസാരിച്ച ജിജേഷ് പറയുന്നു.

“ഞങ്ങളുടെ സേവനങ്ങൾക്ക് ആവശ്യക്കാരില്ലാതായതോടെ നിരവധി ദിവസങ്ങളായി വീടിനുള്ളിൽ ഇരിപ്പായിരുന്നു. ഓഫീസ് വാടക, വണ്ടികളുടെ ഇഎംഐകൾ എല്ലാം മുടങ്ങി. കോവിഡ് സൃഷ്ടിച്ച അനിശ്ചിതത്വം. ഒടുവിൽ ബിസിനസ് അവസാനിപ്പിക്കാൻ ഞങ്ങൾ തീരുമാനിച്ചു. ലിമോസ് വിൽക്കാൻ വ്യാഴാഴ്ച ഞങ്ങൾ ഒരു ക്ലയന്റുമായി കൂടിക്കാഴ്ച നടത്തി. പക്ഷേ നല്ല വില ലഭിച്ചില്ല. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിയോടെ ഞങ്ങൾക്ക് മറ്റൊരു പാർട്ടിയെ കാണാനുണ്ടായിരുന്നു. അതിനു മിനിറ്റുകൾക്ക് മുമ്പാണ് ഞങ്ങൾ ഈ ജാക്ക്പോട്ട് അടിച്ചത്.”

കോവിഡ് -19 ചട്ടങ്ങൾ കാരണം വെള്ളിയാഴ്ച വൈകുന്നേരം 7.30 ന് നടക്കേണ്ടിരുന്ന നറുക്കെടുപ്പ് ഉച്ചയ്ക്ക് രണ്ടു മണിക്കു തന്നെ നടത്തുകയായിരുന്നു. എപ്പോഴത്തേയും പോലെ രാത്രി 7.30ന് നറുക്കെടുപ്പ് നടന്നിരുന്നുവെങ്കിൽ, മൂവരും അവരുടെ കാറുകൾ വിറ്റഴിച്ചേനെ.

“ദൈവം ഞങ്ങളുടെ പ്രാർത്ഥന കേട്ടു. എനിക്ക് കൂടുതൽ എന്തു പറയാൻ കഴിയും? ഇത് വാക്കുകൾക്ക് അതീതമാണ്. യഥാർത്ഥത്തിൽ എനിക്ക് എന്റെ ടിക്കറ്റ് നമ്പർ ഓർമിക്കാൻ കഴിഞ്ഞില്ല, പക്ഷേ എന്റെ പേര് പ്രഖ്യാപിച്ചപ്പോൾ അത് ഒരു മാന്ത്രിക നിമിഷമായിരുന്നു. ഞങ്ങൾ കേരളത്തിലേക്ക് മടങ്ങാൻ പോലും പദ്ധതിയിട്ടിരുന്നു.”

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: 3 indian expats hit dh20m jackpot minutes before selling off losing business in uae

Next Story
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ: കേരളത്തെ അഭിനന്ദിച്ച് ലോക്‌സഭാ സ്‌പീക്കർ
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express