/indian-express-malayalam/media/media_files/uploads/2022/01/28-year-old-stabbed-to-death-in-perumbavoor-604199-FI.jpg)
കൊച്ചി: പെരുമ്പാവൂരില്‍ യുവാവിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രണ്ട് പേര്‍ കസ്റ്റഡിയില്‍. പെരുമ്പാവൂര്‍ സ്വദേശികളായ ബിജു, എല്‍വിന്‍ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. വ്യക്തിവൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെ കാരണമെന്നാണ് പ്രാഥമിക നിഗമനം.
രായമംഗലം പറമ്പിപ്പീടിക സ്വദേശി വട്ടപ്പറമ്പില്‍ വീട്ടില്‍ സാജുവിന്റെ മകന്‍ അന്‍സില്‍ സാജുവാണ് കൊല്ലപ്പെട്ടത്. 28 വയസായിരുന്നു. ബുധനാഴ്ച രാത്രി ഒന്‍പതരയോടെയായിരുന്നു സംഭവം.
ഫോണില്‍ സംസാരിക്കാനായി വീടിന് പുറത്തേക്കിറങ്ങിയ അന്‍സലിനെ ഒരു സംഘം ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. വീടിന് സമീപമുള്ള കനാല്‍ ബണ്ട് റോഡില്‍ വച്ചാണ് അന്‍സലിന് വെട്ടേറ്റത്. കഴുത്തിന് വെട്ടേറ്റ അന്‍സലിനെ പെരുമ്പാവൂരിലുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനാണ് അന്‍സല്‍ എന്നാണ് ലഭിക്കുന്ന വിവരം. പ്രതികള്‍ക്കായുള്ള തിരച്ചില്‍ പൊലീസ് ഇന്നലെ തന്നെ ആരംഭിച്ചിരുന്നു. സംഭവസ്ഥലത്ത് നിന്ന് ഒരു മൊബൈല്‍ ഫോണ്‍ കണ്ടെടുത്തിട്ടുണ്ട്.
Also Read: ഒമിക്രോണ്‍: സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ക്ക് സാധ്യത; നാളെ കോവിഡ് അവലോകന യോഗം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us