പീരുമേട്: പതിനേഴുകാരനെ പീഡിപ്പിച്ച ഇരുപത്തിയേഴുകാരിയെ അറസ്റ്റ് ചെയ്തു. കുമളി സ്വദേശിനി ശ്രീജയാണ് പിടിയിലായത്. ഇവരെ കോടതി റിമാന്‍ഡ് ചെയ്തു. രണ്ടാഴ്ച്ചത്തോളമായി 17കാരനെ ഒപ്പം താമസിച്ച് പീഡിപ്പിച്ച് വരികയായിരുന്നു യുവതിയെന്ന് പൊലീസ് വ്യക്തമാക്കി. തുടര്‍ന്ന് ഇരുവരും തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്.

കൗമാരക്കാരന്‍ തന്നെ മര്‍ദ്ദിച്ചെന്ന് കാണിച്ച് യുവതിയാണ് പൊലീസിനെ സമീപിച്ചത്. തുടര്‍ന്ന് ആണ്‍കുട്ടിയുടെ വീട്ടുകാരെ പൊലീസ് സമീപിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് 17 വയസ് മാത്രമാണ് കുട്ടിക്ക് പ്രായമെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് യുവതിയെ പൊലീസ് ചോദ്യം ചെയ്തു. പതിനഞ്ച് ദിവസത്തോളമായി തങ്ങള്‍ ഒരുമിച്ച് താമസിക്കുകയായിരുന്നുവെന്ന് പിന്നീട് യുവതി വെളിപ്പെടുത്തി.

ചേറ്റുപാറയിലുളള വീട്ടിലാണ് ഇവര്‍ താമസിച്ചിരുന്നത്. തുടര്‍ന്നാണ് പീഡനക്കേസില്‍ പൊലീസ് യുവതിയെ അറസ്റ്റ് ചെയ്തത്. യുവതിക്കെതിരെ ആണ്‍കുട്ടിയുടെ വീട്ടുകാരും പരാതി നല്‍കിയിട്ടുണ്ട്. കുട്ടിയെ വീട്ടുകാര്‍ക്കൊപ്പം വിട്ടു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ