/indian-express-malayalam/media/media_files/2025/12/07/dileep-case1-2025-12-07-22-44-28.jpg)
Actress Attack Case Verdict day Updates
Actress Attack Case Verdict day Updates: കൊച്ചി: കേരളത്തിനുമപ്പുറം രാജ്യമൊന്നാകെ ചർച്ചയായ സംഭവമാണ് നടിയ്ക്ക് നേരെയുണ്ടായ ആക്രമണം. കേസിൽ വിധി വരാനിരിക്കെ ഇന്ത്യൻ നീതിന്യായ വ്യവസ്ഥതയിൽ പല അപൂർവതകൾക്കും വേദിയായിരിക്കുകയാണ് ഈ കേസിന്റെ വിസ്താരം. അതിൽ ഏറ്റവും പ്രധാനം ഏറ്റവുമധികം സാക്ഷികളെ വിസ്തരിച്ച കേസ് എന്നുള്ളതാണ്.
Also Read:നടിയെ ആക്രമിച്ച കേസിൽ വിധി ഇന്ന്; കേരളത്തെ ഞെട്ടിച്ച സംഭവത്തിൽ വിചാരണ നടന്നത് നീണ്ട എട്ട് വർഷം
2017 ഫെബ്രുവരി 17-ന് രാത്രിയാണ് കൊച്ചിയിൽ വാഹനത്തിനുള്ളിൽ വെച്ച് നടി ആക്രമിക്കപ്പെടുന്നത്. കേസിൽ നടൻ ദിലീപ് അടക്കം പത്തുപേരാണ് പ്രതി പട്ടികയിലുള്ളത്. പൾസർ സുനിയെന്ന് അറിയപ്പെടുന്ന സുനിൽ എൻ.എസാണ് കേസിലെ ഒന്നാം പ്രതി. ഷൂട്ടിങ്ങിനായി തൃശ്ശൂരിൽനിന്ന് എറണാകുളത്തേക്കുള്ള യാത്രയിലായിരുന്നു നടി. ഇതിനിടെ ക്വട്ടേഷൻ പ്രകാരം അവരെ തട്ടിക്കൊണ്ടുപോയി അപകീർത്തികരമായ ദൃശ്യം പകർത്തിയെന്നാണ് കേസ്.
സംഭവമുണ്ടായി തൊട്ടടുത്ത ദിവസങ്ങളിൽ തന്നെ പൾസർ സുനി ഉൾപ്പെടെയുള്ളവർ പോലീസിന്റെ പിടിയിലായി. കേസിലെ ഗൂഢാലോചന സംബന്ധിച്ച അന്വേഷണത്തിൽ ജൂലായിലാണ് നടൻ ദിലീപ് അറസ്റ്റിലായത്. മാനഭംഗം, ഗൂഢാലോചന, സ്ത്രീത്വത്തെ അപമാനിക്കൽ, അന്യായ തടങ്കൽ, ബലപ്രയോഗം, തെളിവ് നശിപ്പിക്കൽ, അശ്ലീല ചിത്രമെടുക്കൽ, പ്രചരിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
എട്ട് വർഷം നീണ്ട വിചാരണ
2018 മാർച്ച് എട്ടിനാണ് കേസിൽ വിചാരണ നടപടികൾ ആരംഭിച്ചത്. നീണ്ട എട്ടുവർഷം കൊണ്ടാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ വിചാരണ നടപടികൾ പൂർത്തിയാക്കിയത്.
Also Read:നടിയെ ആക്രമിച്ച കേസ്; വിധി ദിനം കോടതിയിൽ എന്ത് സംഭവിക്കാം ? സാധ്യതകൾ പരിശോധിക്കാം
കോവിഡ് ലോക്ഡൗൺമൂലം രണ്ടുവർഷത്തോളം വിചാരണ തടസ്സപ്പെട്ടു. വിചാരണ പൂർത്തിയാക്കാൻ സുപ്രീംകോടതി നൽകിയ സമയപരിധിയൊന്നും പാലിക്കാൻ കഴിഞ്ഞില്ല. അതിജീവിത ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് കസ്റ്റഡിയിലിരിക്കെ തുറന്നുപരിശോധിക്കപ്പെട്ടതും വിവാദമായി.
സാക്ഷിവിസ്താരത്തിന് മാത്രം 438 ദിവസമാണ് വേണ്ടി വന്നത്. വിചാണയ്ക്കിടെ പ്രോസിക്യൂഷൻ 833 രേഖകൾ ഹാജരാക്കി. പ്രതിഭാഗം 221 രേഖകളാണ് ഹാജരാക്കിയത്.
കേസിൽ മൊത്തം 261 സാക്ഷികൾ
കേസിൽ 261 സാക്ഷികളെയാണ് കോടതിയിൽ ഹാജരാക്കിയത്. ഇതിൽ 28-പേർ കൂറുമാറി. സാക്ഷി വിസ്താരത്തിന് മാത്രം 438 ദിവസമാണ് വേണ്ടി വന്നത്. സംസ്ഥാനത്ത് ഇത്രയധികം സാക്ഷികളെ വിസ്തരിച്ച അപൂർവ്വം കേസുകളിലൊന്നാണ് ഇതെന്ന് നിയമവൃത്തങ്ങൾ ചൂണ്ടിക്കാണിക്കുന്നു. കേസിൽ 142 തൊണ്ടിമുതലുകളും ഹാജരാക്കിയിരുന്നു.
പ്രോസിക്യൂഷൻ സാക്ഷികളുടെ വിസ്താരം കഴിഞ്ഞവർഷം സെപ്റ്റംബറിൽ പൂർത്തിയായതാണ്. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെയാണ് അവസാനം വിസ്തരിച്ചത്. 109 ദിവസമെടുത്തു ഇത് പൂർത്തിയാക്കാൻ.
തുടർന്ന് പ്രതിഭാഗം സാക്ഷികളുടെ വിസ്താരം പൂർത്തിയാക്കി ഈ വർഷം ആദ്യത്തോടെ വിധി പ്രസ്താവിക്കുമെന്നായിരുന്നു കരുതിയത്.എന്നാൽ, നടപടിക്രമം നീണ്ടുപോയതോടെ അന്തിമവിധിപ്രസ്താവവും നീണ്ടുപോവുകയായിരുന്നു.
വൈപ്പിൻ മദ്യദുരന്ത കേസിന്റെ വിചാരണയിലാണ് ഇതിന് മുമ്പ് ഇത്രയധികം സാക്ഷികളെ ഹാജരാക്കിട്ടുള്ളതെന്ന് നിയമ വൃത്തങ്ങൽ ചൂണ്ടിക്കാണിക്കുന്നു. 300-ഓളം സാക്ഷികളെയാണ് വൈപ്പിൻ മദ്യ ദുരന്ത കേസിന്റെ വിസ്താരത്തിനിടയിൽ ഹാജരാക്കിയത്.
Read More:നടിയെ ആക്രമിച്ച കേസ്; വിധിക്കുമുമ്പ് ഹർജിയുമായി പൾസർ സുനിയുടെ അമ്മ ശോഭന
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us