കൊച്ചി: കൊച്ചിയിൽ ജില്ല ഭരണകേന്ദ്രമടക്കം 256 ബഹുനില കെട്ടിടങ്ങൾ സുരക്ഷിതമല്ലെന്ന് പരിശോധന റിപ്പോർട്ട്. പാലാരിവട്ടം ബൈപാസിലെ ഒബ്റോൺ മാളിൽ കഴിഞ്ഞ ദിവസം ഉണ്ടായ തീപിടിത്തത്തെ തുടർന്നാണ് ജില്ല കളക്ടർ മുഹമ്മദ് വൈ.സഫീറുള്ള അന്വേഷണത്തിന് ഉത്തരവിട്ടത്. എന്നാൽ ജില്ലാ ആസ്ഥാന മന്ദിരം തന്നെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

ജില്ല ഭരണകൂടം പ്രവർത്തിക്കുന്ന കാക്കനാട് സിവിൽ സ്റ്റേഷൻ കെട്ടിടം, കളമശേരിയിൽ പ്രവർത്തിക്കുന്ന എറണാകുളം ഗവൺമെന്റ് മെഡിക്കൽ കോളേജ് തുടങ്ങി അനവധി സർക്കാർ സ്ഥാപനങ്ങളാണ് പട്ടികയിൽ ഉള്ളത്. ജില്ലയിൽ പ്രവർത്തിക്കുന്ന 14 വ്യവസായ സ്ഥാപനങ്ങളും 20 ഓളം ആശുപത്രി കെട്ടിടങ്ങളും വൻകിട ഷോപ്പിംഗ് മാളുകളും ഇതിലുണ്ട്.

മാനദണ്ഡങ്ങൾ പാലിക്കാതെ നടത്തിയ നിർമ്മാണത്തിലൂടെ അപകട സമയത്ത് കെട്ടിടത്തിൽ നിന്ന് പുറത്തേക്ക് കടക്കാനുള്ള വഴിയില്ലെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്. ഫ്ലാറ്റുകളും അപ്പാർട്മെന്റുകളുമാണ് ഇതിൽ ഉൾപ്പെട്ട മറ്റുള്ളവ. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

updating…

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ