കാലടി: ഒമ്പതു വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 25കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. കാടപ്പാറ കോഴിക്കാടൻ വീട്ടിൽ രാജിയാണ് പിടിയിലായത്​. ആണ്‍കുട്ടിയുടെ നിരന്തരമായി യുവതി പീഡിപ്പിച്ചതായാണ് വിവരം. തന്റെ മകനെ യുവതി പീഡിപ്പിച്ചതായി കാണിച്ച് ആണ്‍കുട്ടിയുടെ മാതാവാണ് പരാതി നല്‍കിയത്. ഇവര്‍ നേരത്തേ പരിചയക്കാരായിരുന്നു. രാജിയുമായി ആണ്‍കുട്ടിയുടെ മാതാവിന് സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നു.

കുറച്ച് നാളുകളായി കുട്ടി വീട്ടില്‍ വിചിത്രമായി പെരുമാറുന്നത് ശ്രദ്ധയില്‍ പെട്ടതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്. മാതാവ് ചോദ്യം ചെയ്തെങ്കിലും കുട്ടി വിവരങ്ങളൊന്നും പുറത്തുപറഞ്ഞിരുന്നില്ല. പിന്നീട് കൗണ്‍സിലിങ്ങിന് വിധേയമാക്കിയപ്പോഴാണ് ആണ്‍കുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്.

യുവതി നിരന്തരമായി പീഡനത്തിന് വിധേയമാക്കിയതായാണ് കുട്ടിയുടെ മൊഴി. തുടര്‍ന്ന് കുട്ടിയുടെ മാതാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് കുട്ടിയുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തില്‍ രാജിയെ പൊലീസ് അറസ്റ്റ് ചെയ്തു. കോടതി പ്രതിയെ കാക്കനാട് വനിത ജയിലിൽ വിട്ടു. അതേസമയം കേസ് കെട്ടിച്ചമച്ചതാണെന്നാണ് രാജിയുടെ ഭര്‍ത്താവ് റോയിയുടെ ആരോപണം. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് കുട്ടിയുടെ മാതാവിന് തങ്ങളോട് വൈരാഗ്യം ഉണ്ടെന്നാണ് റോയിയുടെ ആരോപണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook