ആ​ല​പ്പു​ഴ: ക​ല​വൂ​രി​ൽ ബ​ന്ധു​വീ​ട്ടി​ൽ യു​വാ​വി​നെ വെ​ട്ടേ​റ്റ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കോ​ർ​ത്തു​ശേ​രി സ്വ​ദേ​ശി സു​ജി​ത്ത് (25) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ആ​ര്യാ​ട് നോ​ർ​ത്ത് കോ​ള​നി​യി​ലെ ബ​ന്ധു​വീ​ട്ടി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

വീ​ട്ടു​ട​മ​യെ​യും ഭാ​ര്യ​യെ​യും പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മോ​ഷ​ണ​ശ്ര​മ​ത്തി​നി​ടെ​യാ​ണ് സം​ഭ​വ​മെ​ന്നാ​ണ് വീ​ട്ടു​ട​മ​യു​ടെ മൊ​ഴി. കൊല്ലപ്പെട്ട യുവാവിന്റേയും വീട്ടുടമയുടേയും പേര് സുജിത്ത് എന്ന് തന്നെയാണ്. മൃതദേഹം ഉച്ചയ്ക്ക് ശേഷം പോസ്റ്റ്മോര്‍ട്ടം നടത്തും. മോഷ്ടാക്കള്‍ അക്രമം നടത്തിയെന്നാണ് ഇരുവരും പറഞ്ഞതെന്നാണ് വിവരം. എന്നാല്‍ പൊലീസ് ഇത് വിശ്വാസത്തിലെടുത്തിട്ടില്ല. ഇരുവരേയും കൂടുതല്‍ ചോദ്യം ചെയ്യും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ