scorecardresearch

സംസ്ഥാനത്ത് 25 പേര്‍ക്ക് കൂടി ഒമിക്രോണ്‍; ആകെ രോഗികള്‍ 305

മലപ്പുറം ജില്ലയില്‍ 19 പേര്‍ക്കും ആലപ്പുഴ, തൃശൂര്‍ ജില്ലകളില്‍ മൂന്നുപേര്‍ക്കു വീതവുമാണ് രോഗം സ്ഥിരീകരിച്ചത്

Omicron, Kerala Omicron, Kerala Omicron cases, total omicron cases kerala, new omicron cases kerala, coronavirus, Covid19, coronavirus news, india covid 19 news, lockdown news, kerala coronavirus cases, omicron symptoms, omicron symptoms, omicron prevention, omicron medicines, omicron genome sequencing, Omicron veena george, kerala covid 19 cases, covid 19 cases in kerala, Omicron symptoms, Omicron prevention, coronavirus cases in kerala, kerala coronavirus latest news, coronavirus in india, india coronavirus news, india covid 19 cases, kerala news, kerala covid 19 latest news, kerala coronavirus update, kerala coronavirus update today, kerala coronavirus cases update, indian express malayalam, ie malayalam
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് 25 പേര്‍ക്കു കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മലപ്പുറം ജില്ലയില്‍ 19 പേര്‍ക്കും ആലപ്പുഴ, തൃശൂര്‍ ജില്ലകളില്‍ മൂന്നുപേര്‍ക്കു വീതവുമാണ് രോഗം സ്ഥിരീകരിച്ചത്.

23 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍നിന്നു വന്നവരാണ്. രണ്ടു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണു രോഗം ബാധിച്ചത്. മലപ്പുറം ജില്ലയിലെ നാല്‍പ്പത്തി രണ്ടുകാരിക്കും തൃശൂര്‍ ജില്ലയിലെ പത്തു വയസുകാരിക്കുമാണു് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

മലപ്പുറത്ത് രോഗം സ്ഥിരീകരിച്ചവരില്‍ 14 പേര്‍ യുഎഇയില്‍നിന്നും നാലുപേര്‍ പേര്‍ ഖത്തറില്‍നിന്നും വന്നതാണ്. ആലപ്പുഴയിലെ രണ്ടു പേര്‍ യുഎഇയില്‍നിന്നും ഒരാള്‍ സൗദി അറേബ്യയില്‍നിന്നും തൃശൂരില്‍ ഒരാള്‍ ഖത്തറില്‍നിന്നും ഒരാള്‍ അമേരിക്കയില്‍നിന്നും വന്നതാണ്.

സംസ്ഥാനത്ത് ഇതുവരെ 305 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ലോ റിസ്‌ക് രാജ്യങ്ങളില്‍നിന്നു 209 പേരും ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്ന് 64 പേരും എത്തി. 32 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണു രോഗം ബാധിച്ചത്.

സംസ്ഥാനത്ത് ഇന്ന് 5296 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം- 1116, എറണാകുളം- 1086, കോഴിക്കോട്- 551, തൃശൂര്‍- 437, കൊല്ലം- 302, കണ്ണൂര്‍- 289, കോട്ടയം- 289, പത്തനംതിട്ട- 261, ആലപ്പുഴ- 223, മലപ്പുറം- 210, പാലക്കാട്- 201, ഇടുക്കി- 142, വയനാട്- 118, കാസര്‍ഗോഡ്- 71 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

Read More: 5296 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; രണ്ട് ജില്ലകളിൽ ആയിരത്തിലധികം പുതിയ രോഗികൾ

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: 25 more omicron cases reported in kerala total 305