കോട്ടയം: 24 ന്യൂസ് ചാനല്‍ കോട്ടയം റിപ്പോര്‍ട്ടര്‍ സി.ജി ദില്‍ജിത്ത് അന്തരിച്ചു. 32 വയസായിരുന്നു. സംസ്കാരം ഇന്ന് വൈകുന്നേരം തലയോലപ്പറമ്പിലെ വീട്ടുവളപ്പില്‍ വച്ച് നടക്കും. കഴിഞ്ഞ ഏഴ് വര്‍ഷമായി ദൃശ്യ മാധ്യമ രംഗത്ത് സജീവമായിരുന്നു ദില്‍ജിത്ത്.
കോട്ടയം പ്രസ് ക്ലബ്ബിലാണ് മാധ്യമപഠനം പൂര്‍ത്തിയാക്കിയത്. മംഗളം പത്രത്തിലാണ് മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചത്. 2014 മുതല്‍ കൈരളി ടിവിയുടെ തൃശൂര്‍ ബ്യൂറോയിലും പ്രവര്‍ത്തിച്ചു. 2018 ലാണ് 24 ന്യൂസ് ചാനലിന്റെ ഭാഗമായത്.
തലയോലപ്പറമ്പ് ചെള്ളാശേരിയില്‍ ഗോപിയും അനിതയുമാണ് മാതാപിതാക്കള്‍. ഭാര്യ പ്രസീത.