സംസ്ഥാനത്തിന് അഞ്ച് ലക്ഷം കോവിഷീല്‍ഡ് കൂടി; ആദ്യ ഡോസ് സ്വീകരിച്ചവര്‍ 1.75 കോടി

സംസ്ഥാനത്ത് ഇതുവരെ ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 2.42 കോടി പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്

covid vaccine, ie malayaam

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാഴ്ച കൊണ്ട് 24 ലക്ഷത്തിലധികം പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇന്ന് 3.25 ലക്ഷം പേര്‍ക്കാണ് പ്രതിരോധ കുത്തിവയ്പ്പ് നല്‍കിയത്.

“ആഗസ്റ്റ് ഒന്‍പതിനാണ് വാക്‌സിനേഷന്‍ യജ്ഞം ആരംഭിച്ചത്. തിങ്കളാഴ്ച മുതല്‍ ഞായറാഴ്ച വരെ ആകെ 24.16 ലക്ഷം പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. ആദ്യ ദിവസങ്ങളില്‍ വാക്‌സിന്റെ ക്ഷാമം കാരണം എണ്ണം കുറഞ്ഞെങ്കിലും കൂടുതല്‍ വാക്‌സിന്‍ ലഭ്യമായതോടെ വാക്‌സിനേഷന്റെ എണ്ണം വര്‍ധിച്ചു,” മന്ത്രി പറഞ്ഞു.

സംസ്ഥാനത്തിന് അഞ്ച് ലക്ഷം ഡോസ് കോവീഷീല്‍ഡ് വാക്‌സിന്‍ കൂടി എറണാകുളത്ത് രാത്രിയോടെ ലഭ്യമായിട്ടുണ്ട്. ഇത് മറ്റ് ജില്ലകളിലേക്ക് വിതരണം ചെയ്തു വരുന്നതായും ആരോഗ്യ മന്ത്രി അറിയിച്ചു. 1220 സര്‍ക്കാര്‍ കേന്ദ്രങ്ങളും 189 സ്വകാര്യ കേന്ദ്രങ്ങളും ഉള്‍പ്പെടെ 1409 വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണുണ്ടായിരുന്നത്.

സംസ്ഥാനത്ത് ഇതുവരെ ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 2.42 കോടി പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. അതില്‍ 1.75 കോടി പേര്‍ ഒന്നാം ഡോസ് വാക്‌സിനും 66.87 ലക്ഷം ആളുകള്‍ രണ്ടാം ഡോസുമാണ് സ്വീകരിച്ചിട്ടുള്ളത്.

Also Read: യുവതിക്ക് രണ്ട് ഡോസ് വാക്സിന്‍ ഒരുമിച്ച് നല്‍കി; ആശയക്കുഴപ്പമെന്ന് വിശദീകരണം

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: 24 lakh people vaccinates in seven days says veena george

Next Story
രോഗ വ്യാപന നിരക്ക് ഉയരുന്നു; സംസ്ഥാനത്ത് 18,582 പേര്‍ക്ക് കോവിഡ്, 102 മരണം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express