scorecardresearch

കെഎസ്​ആർടിസിയിൽ ഓഗസ്റ്റ് എഴിന്​ 24 മണിക്കൂർ പണിമുടക്ക്

ഭരണകക്ഷി യൂണിയനുകൾ ഉൾപ്പടുന്ന സംയുക്ത ട്രേഡ് യൂണിയനാണ് സൂചനാ സമരം പ്രഖ്യാപിച്ചത്

ഭരണകക്ഷി യൂണിയനുകൾ ഉൾപ്പടുന്ന സംയുക്ത ട്രേഡ് യൂണിയനാണ് സൂചനാ സമരം പ്രഖ്യാപിച്ചത്

author-image
WebDesk
New Update
ksrtc, ksrtc bus, ksrtc bus bangalore,ksrtc bus mysore,ksrtc bus ernakulam, ksrtc bus palakkkad, ksrtc bus kozhikode, ksrtc bus thiruvananthapuram,ksrtc bus thrissur, ksrtc bus booking, ksrtc bus booking, bus booking, bus booking bangalore, bangalore-thiruvananthapuram, bangalore-kozhikode, bangalore-ernakulam, bangalore-thrissur, mysore-thiruvananthapuram, mysore-kozhikode, mysore-kozhikode-ernakulam, bangalore-thiruvananthapuram ksrtc, bangalore-kozhikode ksrtc, bangalore-ernakulam ksrtc, bangalore-thrissur ksrtc, mysore-thiruvananthapuram ksrtc, mysore-kozhikode ksrtc, mysore-thrissur ksrtc, ie malayalam, ഐഇ മലയാളം

തി​രു​വ​ന​ന്ത​പു​രം: കെഎസ്ആർടിസിയിൽ ഭരണകക്ഷി യൂണിയനുകൾ ഉൾപ്പടെ പണിമുടക്കിന്. സിഐടിയു, എ​ഐടിയുസി യൂണിയനുകൾ ഉൾപ്പടെയുളള സംയുക്ത ട്രേഡ് യൂണിയൻ സമിതിയാണ് പണിമുക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഓഗസ്റ്റ് ഏഴിനാണ് പണിമുടക്ക്. ആറിന് രാത്രി 12 മണി മുതൽ ഏഴിന് രാത്രി 12 മണിവരെ 24 മണിക്കൂറാണ് പണിമുടക്ക്.

Advertisment

കെഎ​സ്ആ​ർടിസി മാ​നേ​ജ്​​മെന്റിന്റെ തൊ​ഴി​ലാ​ളി​വി​രു​ദ്ധ ന​യ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ചാണ് സം​യു​ക്​​ത ട്രേ​ഡ്​ യൂ​ണിയ​ൻ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 24 മ​ണി​ക്കൂ​ർ സൂ​ച​ന​പ​ണി​മു​ട​ക്ക്​ ന​ട​ത്തുന്നതെന്ന് അറിയിച്ചു.

കെഎ​സ്ആ​ർടിഇഎ (സിഐടിയു), കെഎ​സ്ടിഇ​യു (എഐടി യുസി), കെഎ​സ്ടിഡ​ബ്ല്യുയു (ഐഎ​ൻടിയുസി), കെഎ​സ്ടിഡി യു (​ഐഎ​ൻടിയുസി) എ​ന്നീ സം​ഘ​ട​ന​ക​ളാ​ണ്​ സം​യു​ക്​​ത ട്രേ​ഡ്​ യൂ​ണിയ​ൻ സ​മി​തി​യി​ലു​ള്ള​ത്.

വാ​ട​ക​വ​ണ്ടി നീ​ക്കം ഉ​പേ​ക്ഷി​ക്കു​ക, ശ​മ്പ​ള​പ​രി​ഷ്​​ക​ര​ണ ച​ർ​ച്ച സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കു​ക, ഷെ​ഡ്യൂ​ൾ പ​രി​ഷ്​​കാ​രം ഉ​പേ​ക്ഷി​ക്കു​ക, നി​യ​മ​വി​രു​ദ്ധ ഡ്യൂ​ട്ടി പ​രി​ഷ്​​ക​ര​ണം പി​ൻ​വ​ലി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ്​ പ​ണി​മു​ട​ക്ക്.

Advertisment

കെഎസ്ആർടിസിയുടെ മേധാവിയായി ടോമിൻ തച്ചങ്കരി വന്നതിന് ശേഷം നടപ്പാക്കിയ പരിഷ്കാരങ്ങൾ ജീവനക്കാരുടെ ശക്തമായ എതിർപ്പ് ക്ഷണിച്ച് വളർത്തിയിരുന്നു. ഇതിനെ തുടർന്ന് കെഎസ്ആർടിസി മാനേജ്മെന്റിനെതിരെ സിപിഎം നേതാവായ ആനത്തലവട്ടം ആനന്ദൻ ഉൾപ്പടെയുളളവർ ശക്തമായ വിമർശനം ഉന്നയിച്ചിരുന്നു.

Ksrtc Strike Kerala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: