കാസർകോട്: വിദ്യാർഥിനിയെ പീഡിപ്പിച്ച പ്രധാനാധ്യാപകന് 20 വർഷം കഠിന തടവ്. നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ കാസർകോട് കിനാനൂർ സ്വദേശി പി.രാജൻ നായരെയാണ് ജില്ലാ പോക്സോ കോടതി ശിക്ഷിച്ചത്.
പോക്സോ കേസിൽ പ്രധാനാധ്യപാകന് 20 വർഷം കഠിന തടവും 25,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഇരയ്ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും കോടതി വിധിച്ചു.
Read Also: വ്യാജവാർത്തകൾ വിശ്വസിക്കരുത്, വിദ്യാർഥികൾക്കും മാതാപിതാക്കൾക്കും സിബിഎസ്ഇ മുന്നറിയിപ്പ്
സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കേണ്ടി വരുന്ന സംസ്ഥാനത്തെ ആദ്യത്തെ പോക്സോ കേസ് വിധിയാണിത്. പോക്സോ നിയമത്തില്‍ ഇരയെ പുനരധിവസിപ്പിക്കണമെന്ന ചട്ടപ്രകാരമാണ് വിധി.
പ്രതി 2018 ഒക്ടോബറില്‍ ചുള്ളിക്കര ജിഎല്‍പിഎസ് പ്രധാന അധ്യാപനായിരുന്ന ഘട്ടത്തിലാണ് കേസിനാസ്പദമായ സംഭവം. കേസില്‍ ജാമ്യത്തിനായി പ്രതി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, ജാമ്യം നിഷേധിക്കുകയായിരുന്നു.