എറണാകുളം: പാറമടയിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർഥികൾ മുങ്ങി മരിച്ചു. പെരുമ്പാവൂരിലെ വേങ്ങൂർ പഞ്ചായത്തിലെ പെട്ടമലയിലുള്ള പാറമടയിലാണ് സംഭവം. അടച്ചിട്ട പാറമടയിലാണ് വിദ്യാർഥികൾ കുളിക്കാനിറങ്ങിയത്. എറണാകുളം കളമശേരി സ്വദേശികളായ വിനായകൻ, ശ്രാവൺ, അഭിജിത്ത് എന്നിവരാണ് മരിച്ചത്. ഇവരുടെ കൂടെയുണ്ടായിരുന്ന ഒരാളെ നാട്ടുകാർ രക്ഷിച്ചു.

അവധി ആഘോഷിക്കാൻ എത്തിയതായിരുന്നു വിദ്യാർഥികൾ. മരണപ്പെട്ട ശ്രാവൺ കളമശ്ശേരി സെന്റ് പോൾ കോളേജിലെ ബിരുദ വിദ്യാർഥിയാണ്. അഭിജിത്ത് സെന്റ് ആൽബർട്ട് കോളേജിലെ ബിരുദ വിദ്യാർഥിയാണ് .

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ