Latest News

സംസ്ഥാനത്ത് രണ്ടരക്കോടി ഡോസ് പിന്നിട്ട് വാക്‌സിനേഷന്‍; ഇന്ന് നല്‍കിയത് 2.71 ലക്ഷം പേര്‍ക്ക്

1,86,82,463 പേര്‍ക്ക് ഒന്നാം ഡോസ് ലഭിച്ചപ്പോള്‍ രണ്ടാം ഡോസ് കിട്ടിയത് 68,38,015 പേര്‍ക്ക്

covid 19, corona virus, Covid 19 Kerala, Covid 19 Kerala, covid-19, covid vaccine total doses kerala, covid vaccine first dose kerala, covid vaccine second dose kerala, കോവിഡ്-19, coronavirus, കൊറോണ വൈറസ്, coronavirus vaccine, കൊറോണ വൈറസ് വാക്‌സിന്‍, covid-19 vaccine, കോവിഡ്-19 വാക്‌സിന്‍, coronavirus vaccine india, കൊറോണ വൈറസ് വാക്‌സിന്‍ ഇന്ത്യ, covid-19 vaccine kerala, കോവിഡ്-19 വാക്‌സിന്‍ കേരളം,covid-19 vaccine india, കോവിഡ്-19 വാക്‌സിന്‍ ഇന്ത്യ, Covid 19 Kerala Numbers, കോവിഡ് 19 കേരളം, Total patients in Kerala, Kerala Covid, കേരള കോവിഡ്, covid news, കോവിഡ് വാര്‍ത്തകള്‍, covid news in malayalam, covid news malayalam, കോവിഡ് വാര്‍ത്തകള്‍ മലയാളത്തിൽ, covid vaccine news, കോവിഡ് വാക്‌സിന്‍ വാര്‍ത്തകള്‍, coronavirus vaccine news, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍, covid vaccine news malayalam, കോവിഡ് വാക്‌സിന്‍വാര്‍ത്തകള്‍ മലയാളത്തിൽ, coronavirus vaccine news malayalam, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍ മലയാളത്തിൽ, malayalam news, news in malayalam, malayalam news, malayalam varthakal, മലയാളം വാര്‍ത്തകള്‍, today malayalam news, today news malayalam, todays malayalam news, malayalam today's news, ഇന്നത്തെ മലയാളം വാര്‍ത്തകള്‍, news in malayalam, ഐഇ മലയാളം

തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നും രണ്ടും ഡോസ് ഉള്‍പ്പെടെ രണ്ടരക്കോടിയിലധികം (2,55,20,478) പേര്‍ക്ക് കോവിഡ് പ്രതിരോധ വാക്സിന്‍ നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. 1,86,82,463 പേര്‍ക്ക് ഒന്നാം ഡോസ് ലഭിച്ചപ്പോള്‍ രണ്ടാം ഡോസ് കിട്ടിയത് 68,38,015 പേര്‍ക്ക്.

2021ൽ പ്രതീക്ഷിക്കുന്ന ജനസംഖ്യയായ 3.54 കോടിയുടെ 52.69 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 19.31 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. 18 വയസിനു മുകളിലുള്ള ജനസംഖ്യയനുസരിച്ച് 64.98 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 23.82 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയി.

വാക്സിനേഷന്‍ യജ്ഞത്തിന്റെ ഭാഗമായി ഇന്ന് 2,71,578 പേര്‍ക്കാണ് വാക്സിന്‍ നല്‍കിയത്. 1,108 സര്‍ക്കാര്‍ കേന്ദ്രങ്ങളും 3345 സ്വകാര്യ കേന്ദ്രങ്ങളും ഉള്‍പ്പെടെ 1443 വാക്സിനേഷന്‍ കേന്ദ്രങ്ങളാണുണ്ടായിരുന്നത്.

സംസ്ഥാനത്തിന് 5,79,390 ഡോസ് വാക്സിന്‍ കൂടി ലഭ്യമായി. 4.80 ലക്ഷം ഡോസ് കോവിഷീല്‍ഡ് വാക്സിനും 99,390 ഡോസ് കോവാക്സിനുമാണ് ലഭ്യമായത്. തിരുവനന്തപുരം 1,63,000 എറണാകുളം 1,88,000, കോഴിക്കോട് 1,29,000 എന്നിങ്ങനെ ഡോസ് കോവിഷീല്‍ഡ് വാക്സിനും തിരുവനന്തപുരം 33,650, എറണാകുളം 26,610, കോഴിക്കോട് 39130 എന്നിങ്ങനെ ഡോസ് കോവാക്സിനുമാണെത്തിയത്.

Also Read: കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കാന്‍ കേരളം സജ്ജം: ആരോഗ്യമന്ത്രി

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: 2 55 crore covid vaccine doses given in kerala veena george

Next Story
വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ റഗുലേറ്ററി കമ്മീഷൻElectricity
The moderation of comments is automated and not cleared manually by malayalam.indianexpress.com