/indian-express-malayalam/media/media_files/2024/12/22/pypcyUGvcx4EItn4byAc.jpg)
സ്മിതാ ജോർജ്
ഭർത്താവിനൊപ്പം ദുബായിലേക്ക് പോയ യുവതിയെ അവിടെയെത്തി മൂന്നാം നാൾ കാണാതാവുന്നു. കാണാതാവുന്ന ദിവസം യുവതിയെ ചോരയിൽ മുങ്ങികുളിച്ചുകിടക്കുന്നതായി കണ്ടെന്ന് സാക്ഷ്യമൊഴി. എന്നാൽ യുവതിയുടെ മൃതദേഹത്തിൽ നടത്തിയ ഫൊറൻസിക് പരിശോധയിൽ മുറിവകളോ മറ്റ് അസ്വഭാവികതയോ കണ്ടെത്താനായില്ലെന്ന് റിപ്പോർട്ട്. ഒരെത്തും തുമ്പുമില്ലാത്ത അന്വേഷണം. ഇനിയും ദുരുഹത അഴിക്കാനാവാതെ സ്മിതാ ജോർജിന്റെ തിരോധാനം
ആരാണ് സ്മിതാ ജോർജ്
കൊച്ചി എളമക്കര അരശക്കോട്ടിൽ സ്മിത ജോർജ് എന്ന് 25കാരി 2005 സെപ്തംബർ മൂന്നിനാണ് ദുബായിലെ ഫ്‌ളാറ്റിൽ നിന്ന് കാണാതാവുന്നത്. വിവാഹത്തിന് ശേഷം 55 ദിവസത്തെ വിസിറ്റിങ് വിസയിൽ ഭർത്താവ് ആന്റെണിയ്‌ക്കൊപ്പം എത്തിയതായിരുന്നു സ്മിത. കാണാതായതിന് തൊട്ടുപിന്നാലെ സ്മിതയുടെ ഒരു കത്ത് ആന്റെണി ബന്ധുക്കളെ കാട്ടി. താൻ കാമുകനൊപ്പം പോവുകയാണെന്നായിരുന്നു കത്തിന്റെ ഉള്ളടക്കം.
മകളുടെ തിരോധാനത്തിൽ സംശയം തോന്നിയ പിതാവ് കോടതിയെ സമീപിച്ചു. സംഭവത്തിൽ ദുബായിൽ പോലീസിൽ കേസ് രജിസ്റ്റർ ചെയ്യാൻ ഇന്ത്യൻ നയതന്ത്രകാര്യാലയത്തിന് കോടതി നിർദേശം നൽകി. അതിനൊപ്പം കേരള പോലീസും അന്വേഷണം തുടങ്ങി. കേസ് പിന്നീട് ക്രൈം ബ്രാഞ്ചും സിബിഐയും അന്വേഷിച്ചു. ഇതിനിടെ ആന്റെണി ബന്ധുക്കളെ കാട്ടിയ കത്ത് വ്യാജമാണെന്ന് പോലീസ് കണ്ടെത്തി. ഇതോടെ ആന്റെണിയിലേക്ക് അന്വേഷണം മുറുകി. ഇന്റെർപോളിന്റെ സഹായത്തോടെ ആന്റെണിയെ നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്തു. ഇതിനിടയിലാണ് കേസിൽ നിർണായക വഴിത്തിരിവുണ്ടാകുന്നത്.
മോർച്ചറിയിലെ അഞ്ജാത മൃതദേഹം
സ്മിതിയുടെ തിരോധാനത്തിൽ നിർണായക വഴിത്തിരിവായത് പിതാവ് ജോർജ് കോടതിയിൽ കൊടുത്ത സത്യവാങ്മൂലമാണ്. യുവതി ദുബായിൽ കൊല്ലപ്പെട്ടതായും മൃതദേഹം ഷാർജയിലെ ആശുപത്രി മോർച്ചറിയിൽ 10 വർഷമായി തിരിച്ചറിയാതെ സൂക്ഷിച്ചിരിക്കുകയാണെന്നും അച്ഛൻ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി.
സ്മിതയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് അറസ്റ്റ്‌ചെയ്ത ഭർത്താവ് തോപ്പുംപടി ചിറക്കൽ വലിയപറമ്പിൽ ആന്റണിയുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് ജോർജ് സത്യവാങ്മൂലം സമർപ്പിച്ചത്. ഉപേക്ഷിച്ച നിലയിൽ ദുബായ് പൊലീസ് സ്മിതയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നുവെന്നും ആന്റണിയും കാമുകിയും ചേർന്ന് സ്മിതയെ കൊലപ്പെടുത്തുകയായിരുന്നുവെന്നും സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
കാമുകനായ ഡോക്ടറുമൊത്ത് പോവുകയാണെന്ന് സ്മിതയുടെ പേരിൽ വ്യാജ കത്ത് തയ്യാറാക്കി ആന്റണി നാട്ടിലേക്ക് അയച്ചിരുന്നു. ഈ കത്ത് സ്മിത എഴുതിയതല്ലെന്ന് ഫോറൻസിക് പരിശോധനവഴി തെളിയിച്ചാണ് ക്രൈംബ്രാഞ്ച് എസ്പി കെ ജി സൈമൺ ആന്റണിയെ അറസ്റ്റ്‌ചെയ്തത്. സ്മിത എവിടെയെന്നു കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് അച്ഛൻ സത്യവാങ്മൂലം സമർപ്പിച്ചത്.
സിബിഐയുടെ വരവും കണ്ടെത്തലുകളും
ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ തൃപ്തി ഉണ്ടാകത്തതോടെ സ്മിതയുടെ കുടുംബം കോടതിയെ സമീപിച്ചു. ഒടുവിൽ, അന്വേഷണം സിബിഐ ആരംഭിച്ചു. ഇതിനിടെ ദുബായ് പോലീസ് നിർണായകമായ ഒരുവിവരം കണ്ടെത്തി. വിവാഹത്തിന് മുമ്പ് ആന്റെണി ദേവയാനി എന്ന് സ്ത്രീയ്‌ക്കൊപ്പമാണ് അവിടെ താമസിച്ചിരുന്നതെന്നാണ് കണ്ടെത്തൽ. ഇതോടെ 2015-ൽ കോടതി ഉത്തരവിനെ തുടർന്ന് ദേവയാനിയെ ഇന്ത്യയിലെത്തിച്ചു സിബിഐ ചോദ്യം ചെയ്തു.
/indian-express-malayalam/media/media_files/2024/12/22/dG9aAEcfmAuuzkDaThDR.jpg)
സ്മിതയെ ദുബായിയിൽ കാണാതായ ദിവസം ദേഹമാസകലം ചോരയിൽ കുളിച്ച നിലയിൽ സ്മിതയെയും സമീപത്ത് കത്തിയുമായി നിന്നിരുന്ന ഭർത്താവ് ആന്റണിയെയും അവരുടെ വീടിനുള്ളിൽ കണ്ടെന്ന് ദേവയാനി മൊഴിനൽകിയിരുന്നു. ഇതോടെ കേസിലെ നിർണായക സാക്ഷിയായി ദേവയാനി മാറി.
ദേവയാനിയുടെ മരണം
കണ്ണൂർ സ്വദേശിനിയായ ദേവയാനിയെ കുടുതൽ വൈദ്യ പരിശോധനയ്ക്കായി സിബിഐ അഹമ്മദബാദിലേക്ക് കൊണ്ടുപോയി. യാത്രയ്ക്കിടെ 2016 ജൂലൈ ഒമ്പതിന് ദേവയാനി മരിച്ചു. യാത്രയ്ക്കിടെ വിഷം കഴിച്ചതിനെത്തുടർന്ന് ദേവയാനിയെ അഹമ്മദാബാദിലെ ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും ചികിത്സയ്ക്കിടെ അവർ മരിച്ചു. ദേവയാനിയുടെ മരണത്തോടെ 11 വർഷം പഴക്കമുള്ള സ്മിതാ തിരോധാനക്കേസിലെ നിർണായക തെളിവാണ് സിബിഐക്ക് നഷ്ടമായത്. സംഭവത്തിൽ സിബിഐ ആഭ്യന്തരാന്വേഷണം ആരംഭിച്ചെങ്കിലും വിവരങ്ങൾ പുറത്തുവന്നില്ല. ദേവയാനി എന്തിന് ആത്മഹത്യ ചെയ്യണമെന്ന് ചോദ്യമാണ് ഇതോടെ ഉടലെടുത്തത്.
ആന്റെണി കുറ്റവിമുക്തനാകുന്നു
കേസിൽ 2019-ൽ സിബിഐ കുറ്റപത്രം സമർപ്പിക്കുന്നു. ദുബായ് പോലീസിന്റെ അന്വേഷണ വിവരങ്ങളും കുറ്റപത്രത്തിൽ സമർപ്പിച്ചിരുന്നു. ഷാർജയിൽ മോർച്ചറിയിൽ നിന്ന് കണ്ടെത്തിയ മൃതദേഹം സ്മിതയുടേതാണെന്ന് ഡിഎൻഎ പരിശോധനയിൽ തെളിഞ്ഞിട്ടുണ്ടെന്ന് ദുബായ് പോലീസിന്റെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. ഫോറൻസിക് പരിശോധനയിൽ മൃതദേഹത്തിൽ യാതൊരുവിധ അസ്വഭാവികതയും കണ്ടെത്തിയിട്ടില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
ആന്റെണിയെ സിബിഐ ഇതിനിടെ ബ്രെയിൻ മാപ്പിങ്, ലെയർ വോയ്സ് അനാലിസിസ് ടെസ്റ്റ് എന്നീ പരിശോധനകൾക്ക് വിധേയനാക്കിയിരുന്നു. പരിശോധനയിൽ സ്മിതയുടെ തിരോധാനത്തിലോ, കത്ത് സംബന്ധിച്ചോ ആന്റെണിയ്ക്ക് അറിവില്ലെന്നാണ് പരിശോധന ഫലം. ഈ റിപ്പോർട്ടുകൾ പരിശോധിച്ച കോടതി ആന്റെണിയെ കേസിൽ നിന്ന് കുറ്റവിമുക്തനാക്കി.
ചോദ്യങ്ങൾ...ദുരുഹതകൾ
നീണ്ട പത്തൊൻപത് വർഷം കഴിഞ്ഞിട്ടും സ്മിതയുടെ തിരോധാനം സംഭവിച്ചുള്ള ദുരുഹതകൾ തുടരുകയാണെന്ന് കുടുംബം ആരോപിക്കുന്നു. "സ്മിതയ്ക്ക് എന്താണ് സംഭവിച്ചതെന്ന് ഞങ്ങൾക്ക് അറിയില്ല. കോടതി വിധി നമുക്ക് ആശ്വാസം നൽകുന്നില്ല. അവളുടെ മൃതദേഹം 2006 ൽ മോർച്ചറിയിൽ കണ്ടെത്തിയെങ്കിൽ, എന്തുകൊണ്ടാണ് ഒരു ദശാബ്ദമായി അതിനെക്കുറിച്ച് ഞങ്ങളെ അറിയിക്കാതിരുന്നത്?"- സ്മിതയുടെ ഭാര്യ സഹോദരൻ അജയ് ജോർജ് ചോദിക്കുന്നു.
/indian-express-malayalam/media/media_files/2024/12/22/OeGE6ymiLn8VA3ty0iZV.jpg)
പിന്നെയും ചോദ്യങ്ങൾ അവശേഷിക്കുന്നു 2005 സെപ്റ്റംബർ മൂന്നിന് കാണാതാവുകയും 2006 സെപ്റ്റംബർ ആറിന് ദുബായിൽ നിന്ന് 30 കിലോമീറ്റർ അകലെ ഷാർജയിലെ മോർച്ചറിയിൽ മൃതദേഹം കണ്ടെത്തുകയും ചെയ്തപ്പോഴും സ്മിത എവിടെയായിരുന്നു? മോർച്ചറിയിലെ മൃതദേഹം തീർച്ചയായും അവളുടേതാണെങ്കിൽ, അവൾ എങ്ങനെ മരിച്ചു? ദേവയാനിയുടെ മൊഴിയും ദുബായ് പോലീസിന്റെ ഫോറൻസിക് പരിശോധന ഫലവും തമ്മിൽ ഉണ്ടായ വൈരുദ്ധ്യത്തിന് പിന്നിൽ എന്ത് ചോദ്യങ്ങൾ തുടരുകയാണ്.
അതേസമയം, എല്ലാ ശാസ്ത്രീയ പരിശോധനകളും സിബിഐ നടത്തിയിരുന്നുവെന്നും ആൻറണിയുടെ മേൽ കുറ്റം ആരോപിക്കാനുള്ള യാതൊരു തെളിവും കണ്ടെത്താനാവാത്തതിനെ തുടർന്നാണ് കോടതി ആൻറണിയെ കുറ്റവിമുക്തനാക്കിയതെന്നും കേസിൽ ആൻറണിയുടെ അഭിഭാഷകനായിരുന്ന എംജെ സന്തോഷ് പറഞ്ഞു.
Read More
- ക്ഷേമപെൻഷൻ തട്ടിപ്പ്; പൊതുഭരണ വകുപ്പിലെ ആറ് ജീവനക്കാർക്ക് നോട്ടീസ്
- ക്രിസ്മസ്-പുതുവത്സര യാത്രാ ദുരിതത്തിനു പരിഹാരം; കേരളത്തിന് 10 സ്പെഷ്യൽ ട്രെയിനുകൾ
- MT Vasudevan Nair: എംടിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി
- ബ്രസീലീയൻ ചിത്രം ‘മാലു’വിന് സുവർണ്ണ ചകോരം; പുരസ്കാരങ്ങൾ വാരിക്കൂട്ടി 'ഫെമിനിച്ചി ഫാത്തിമ'
- സ്വത്തു വിവരം മറച്ചുവെച്ചു; പ്രിയങ്ക ഗാന്ധിയുടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.