വാഷിങ്ടൺ : അമേരിക്കയിൽ മലയാളി പെൺകുട്ടി വെടിയേറ്റു മരിച്ചു. മാവേലിക്കര നിരണം സ്വദേശി മറിയം സൂസൻ മാത്യു (19) ആണ് മരിച്ചത്. വീട്ടിൽ ഉറങ്ങുന്നതിനിടയിലാണ് വെടിയേറ്റത്.
വീടിന്റെ മുകളിലെ സീലിങ് തുളച്ചെത്തിയ വെടിയുണ്ടകളേറ്റാണ് മരണമെന്നാണ് റിപ്പോർട്ട്. സൂസന്റെ വീടിനു മുകളിൽ താമസിച്ചയാളാണ് വെടിവച്ചതെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തുകയാണ്. കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
നോർത്ത് നിരണം ഇടപ്പള്ളി പറമ്പിൽ വീട്ടിൽ ബോബൻ മാത്യുവിന്റെയും ബിൻസിയുടെയും മകളാണ് സൂസൻ മാത്യു. ബിമല്‍, ബേസില്‍ എന്നിവരാണ് സഹോദരങ്ങള്‍. ബോബന് മാത്യു മലങ്കര ഓര്‍ത്തോഡോക്സ് സുറിയാനി സഭയുടെ അഹമ്മദാബാദ് ഭദ്രാസന കൗണ്‍സില്‍ അംഗമാണ്. അലബാമയിൽ പൊതുദർശനത്തിനും സംസ്കാര ശുശ്രൂഷകൾക്കും ശേഷം മൃതദേഹം കേരളത്തിലേക്ക് കൊണ്ടുവരാനുള്ള നടപടികൾ നടക്കുകയാണ്.
ഒന്നര മാസത്തിനിടെ അമേരിക്കയിൽ കൊല്ലപ്പെടുന്ന മൂന്നാമത്തെ മലയാളിയാണ് സൂസൻ. കഴിഞ്ഞയാഴ്ച കോഴഞ്ചേരി സ്വദേശി സാജൻ മാത്യൂസ് വെടിയേറ്റു മരിച്ചിരുന്നു. സാജന്റെ ഉടമസ്ഥതയിലുള്ള വിക്ടോറിയ ബ്യൂട്ടി സപ്ലൈ സ്റ്റോറിൽ അതിക്രമിച്ചുകയറിയ പതിനഞ്ചുകാരൻ വെടിവയ്ക്കുകയായിരുന്നു. മോഷണശ്രമം തടയാൻ ശ്രമിച്ചപ്പോഴാണ് വെടിയേറ്റത്.
Also Read: പരക്കെ മഴ സാധ്യത, ഇന്ന് 12 ജില്ലകളിൽ യെല്ലോ അലർട്ട്; മുല്ലപ്പെരിയാർ ജലനിരപ്പ് 142 അടിയിൽ