കൊച്ചി: വാഗമണിലെ കോലാഹലമേടിൽ നിരോധിത സംഘടനയായ സിമിയുടെ ക്യാമ്പ് നടത്തിയെന്ന കേസിൽ 18 പേർക്കും കഠിന തടവ്. നാലു മലയാളികൾ ഉൾപ്പെടെ എല്ലാ പേർക്കും 7 വർഷം കഠിന തടവ് വിധിച്ചു. വിവിധ വകുപ്പുകളിലായി ആകെ 20 വർഷം തടവ്. ഇത് ഒരുമിച്ച് അനുഭവിച്ചാൽ മതി. എഎൻഐ കോടതിയാണ് ശിക്ഷ വിധിച്ചത്.
കേസിൽ 18 പേർ കുറ്റക്കാരാണെന്ന് എൻഐഎ പ്രത്യേക കോടതി കണ്ടെത്തിയിരുന്നു. നാല് മലയാളികളും ഇതിൽ ഉൾപ്പെടുന്നു. ശാദുലി, ശിബിലി അൻസാർ നദ്‌വി, അബുദൾ സത്താർ എന്നിവരാണ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയ മലയാളികൾ. ഈ കേസിൽ പതിനേഴ് പേരെ കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു.
കേരളത്തിൽ എൻഐഎ ഏറ്റെടുത്ത ആദ്യത്തെ തീവ്രവാദ കേസാണിത്. വാഗമണിലെ കോലാഹലമേട്ടിൽ നിരോധിത സംഘടനയായ സിമിയുടെ ക്യാമ്പ് നടത്തിയെന്നാണ് കേസ്. 2007 ഡിസംബർ പത്ത് മുതൽ 22 വരെ ക്യാംപ് നടത്തിയെന്നാണ് പ്രോസിക്യൂഷൻ വാദം.
വാഗമണ്ണിലെ തങ്ങള്‍പ്പാറയില്‍ നിരോധിത സംഘടനയായ സിമിയുടെ പ്രവര്‍ത്തകര്‍ 2007 ഡിസംബര്‍ 10 മുതല്‍ 12 വരെ രഹസ്യ യോഗം ചേര്‍ന്ന് ആയുധ പരിശീലനം നടത്തിയെന്നാണ് കേസ്. 2017 ജനുവരി 23 ന് ആരംഭിച്ച കേസിന്റെ വിചാരണയില്‍ 77 പേരെ പ്രോസിക്യൂഷന്‍ സാക്ഷികളായി വിസ്തരിച്ചു.
ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുളള 50 പേർ വാഗമൺ ക്യാംപിൽ പങ്കെടുത്തുവെന്നും ഇതിൽ 35 പേരുടെ വിശദാംശങ്ങളാണു തെളിവു സഹിതം കണ്ടെത്തിയതെന്നും പ്രോസിക്യൂഷൻ പറഞ്ഞു. എൻഐഎ പ്രത്യേക കോടതി ഇതിൽ 18 പേരെ കുറ്റക്കാരെന്ന് കണ്ടെത്തുകയുും 17 പേരെ വെറുതെ വിടുകയും ചെയ്തു
കുറ്റകൃത്യ നിരോധനനിയമം, ആയുധ നിയമം, സ്ഫോടകവസ്തു നിരോധന നിയമം, ഗൂഢാലോചന എന്നീ വകുപ്പകളുടെ അടിസ്ഥാനത്തിലാണ് കുറ്റപത്രം നൽകിയത്.
അഹ്മദാബാദ്, ബെംഗളൂരു, ഡല്‍ഹി, ഭോപ്പാല്‍ ജയിലുകളില്‍ കഴിയുന്ന പ്രതികളെ വിഡിയോ കോണ്‍ഫറന്‍സിലൂടെയാണ് വിചാരണ നടത്തിയത്. കേസിലെ 31-ാം പ്രതി ശൈഖ് മഹ്ബൂബ് ഭോപ്പാലില്‍ പൊലീസ് വെടിവയ്‌പില്‍ കൊല്ലപ്പെട്ടിരുന്നു. അടുത്തിടെ പിടിയിലായ 35-ാം പ്രതി ഖുറൈശി തിഹാര്‍ ജയിലിലാണ്.