കൊച്ചി:വാഗമണിലെ കോലാഹലമേടിൽ നിരോധിത സംഘടനയായ സിമിയുടെ ക്യാമ്പ് നടത്തിയെന്ന കേസിൽ പതിനെട്ട് പേര് കുറ്റക്കാരാണെന്ന് എൻ ഐ എ​പ്രത്യേക കോടതി. നാല് മലയാളികളും ഇതിൽ ഉൾപ്പെടുന്നു. ശാദുലി, ശിബിലി അൻസാർ നദ്‌വി, അബുദൾ സത്താർ എന്നിവരാണ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയ മലയാളികൾ. ഈ കേസിൽ പതിനേഴ് പേരെ കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു. ഈ കേസിൽ ശിക്ഷ നാളെ വിധിക്കും.

കേരളത്തിൽ എൻ ഐ​​ എ ഏറ്റെടുത്ത ആദ്യത്തെ തീവ്രവാദ കേസാണിത്. വാഗമണിലെ കോലാഹലമേട്ടിൽ നിരോധിത സംഘടനയായ സിമിയുടെ ക്യാമ്പ് നടത്തിയെന്നാണ് കേസ്. 2007 ഡിസംബർ പത്ത് മുതൽ 22 വരെ ക്യാംപ് നടത്തിയെന്നാണ് പ്രോസിക്യൂഷൻ വാദം.

വാഗമണ്ണിലെ തങ്ങള്‍പ്പാറയില്‍ നിരോധിത സംഘടനയായ സിമിയുടെ പ്രവര്‍ത്തകര്‍ 2007 ഡിസംബര്‍ 10 മുതല്‍ 12 വരെ രഹസ്യ യോഗം ചേര്‍ന്ന് ആയുധ പരിശീലനം നടത്തിയെന്നാണ് കേസ്. 2017 ജനുവരി 23 ന് ആരംഭിച്ച കേസിന്റെ വിചാരണയില്‍ 77 പേരെ പ്രോസിക്യൂഷന്‍ സാക്ഷികളായി വിസ്തരിച്ചു.

ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുളള 50 പേർ വാഗമൺ ക്യാംപിൽ പങ്കെടുത്തുവെന്നും ഇതിൽ 35 പേരുടെ വിശദാംശങ്ങളാണു തെളിവു സഹിതം കണ്ടെത്തിയതെന്നും പ്രോസിക്യൂഷൻ പറഞ്ഞു. എൻ ഐ എ പ്രത്യേക കോടതി. ഇതിൽ പതിനെട്ട് പേരെ കുറ്റക്കാരെന്ന് കണ്ടെത്തുകയുും 17 പേരെ വെറുതെ വിടുകയും ചെയ്തു
കുറ്റകൃത്യ നിരോധനനിയമം, ആയുധ നിയമം, സ്ഫോടകവസ്തു നിരോധന നിയമം, ഗൂഢാലോചന എന്നീ വകുപ്പകളുടെ അടിസ്ഥാനത്തിലാണ് കുറ്റപത്രം നൽകിയത്.

അഹ്മദാബാദ്, ബംഗളൂരു, ഡല്‍ഹി, ഭോപാല്‍ ജയിലുകളില്‍ കഴിയുന്ന പ്രതികളെ വിഡിയോ കോണ്‍ഫറന്‍സിലൂടെയാണ് വിചാരണ നടത്തിയത്. കേസിലെ 31ാം പ്രതി ശൈഖ് മഹ്ബൂബ് ഭോപാലില്‍ പൊലീസ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടിരുന്നു. അടുത്തിടെ പിടിയിലായ 35 ആം പ്രതി ഖുറൈശി തിഹാര്‍ ജയിലിലാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.