കോഴിക്കോട്: ട്രെയിനിൽ യാത്ര ചെയ്ത 17 വയസ്സുകാരിയെ കാണാനില്ല. വയനാട് കാക്കവയല്‍ സ്വദേശിനിയായ വിഷ്ണുപ്രിയയെ ആണ് കാണാതായത്. പെണ്‍കുട്ടിയുടെ പിതാവായ ശിവാജി കോഴിക്ക്ടോ പൊലീസിലും എറണാകുളം പൊലീസിലും പരാതി നല്‍കിയെങ്കിലും കുട്ടിയെ കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. വെളളിയാഴ്ച്ച രാവിലെ എറണാകുളത്ത് നിന്നും മംഗലാപുരത്തേക്ക് പോകുന്ന ട്രെയിനില്‍ ആയിരുന്നു യാത്ര ചെയ്തത്.
വൈകിട്ട് 6 മണിയോടെ കോഴിക്കോട് എത്തേണ്ട വിഷ്ണുപ്രിയയെ കുറിച്ച് ഇതുവരെയും വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. അതേസമയം ഇന്നലെ വൈകിട്ട് വിഷ്ണുപ്രിയയെ കോഴിക്കോട് വെച്ച് കണ്ടതായി സുഹൃത്ത് അറിയിച്ചതായി പിതാവ് പറഞ്ഞു. എന്നാല്‍ പിന്നീട് മകളെ കുറിച്ച് വിവരങ്ങളൊന്നും ഇല്ലെന്നും ശിവാജി ഇന്‍ഡ്യന്‍ എക്സ്പ്രസിനോട് വ്യക്തമാക്കി.
നീല ചുരിദാര്‍ ആയിരുന്നു വിഷ്ണുപ്രിയ ധരിച്ചിട്ടുണ്ടായിരുന്നത്. പന്ത്രണ്ടാം ക്ലാസ് ജയിച്ചതിന് ശേഷമുളള അവധി ദിവസം എറണാകുളത്ത് ജോലി ചെയ്യുന്ന അമ്മയുടെ അടുത്ത് പോയതായിരുന്നു വിഷ്ണുപ്രിയയെന്ന് ശിവാജി പറഞ്ഞു. എറണാകുളത്ത് നിന്ന് മാതാവാണ് ട്രെയിന്‍ കയറ്റി വിട്ടത്. വൈകിട്ടോടെ മകള്‍ എത്തുമെന്ന് അറിയിച്ചെങ്കിലും എത്തിയില്ല.
കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലിറങ്ങി വയനാട്ടിലേക്ക് വരുമെന്നാണ് വിഷ്ണുപ്രിയ അറിയിച്ചിരുന്നത്. ശിവാജി ഇന്നലെ വൈകിട്ട് തന്നെ റെയില്‍വേ സ്റ്റേനിലും സമീപത്തും അന്വേഷിച്ചെങ്കിലും വിവരം ലഭിച്ചില്ല. തുടര്‍ന്ന് ഏറെ വൈകിയതോടെയാണ് പൊലീസിനെ സമീപിച്ചത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടിയെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ അടുത്തുളള പൊലീസ് സ്റ്റേഷനില്‍ അറിയിക്കാന്‍ അപേക്ഷിച്ചിട്ടുണ്ട്. വിഷ്ണുപ്രിയയുടെ പിതാവിന്റെ ഫോണ്‍ നമ്പറും ചേര്‍ത്തിട്ടുണ്ട്.
ശിവാജി: 9605964319