കാണാതായ പതിനേഴുകാരിയെ റെയില്‍വേ സ്റ്റേഷനില്‍ വച്ച് കണ്ടെത്തി

റെയില്‍വേ സ്റ്റേഷനില്‍ തനിച്ചിരിക്കുകയായിരുന്ന പെണ്‍കുട്ടിയെ കണ്ട് സംശയം തോന്നിയ യുവാവാണ് പൊലീസിനെ വിവരമറിയിച്ചത്

കൽപറ്റ: കാണാതായ വയനാട് കാക്കവയല്‍ സ്വദേശി വിഷ്ണുപ്രിയയെ പൊലീസ് കണ്ടെത്തി. കൊല്ലം റെയില്‍വേ സ്റ്റേഷനിൽ വച്ചാണ് വിഷ്ണുപ്രിയയെ കണ്ടെത്തിയത്. താന്‍ സ്വന്തം ഇഷ്ടപ്രകാരം വീട്ടില്‍ നിന്ന് ഇറങ്ങി പോന്നതാണെന്നാണ് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞത്. മൂന്ന് ദിവസം ട്രെയിനില്‍ തന്നെ ചെലവഴിച്ചെന്നും വിഷ്ണുപ്രിയ പറയുന്നു.

കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ തനിച്ചിരിക്കുകയായിരുന്ന പെണ്‍കുട്ടിയെ കണ്ട് സംശയം തോന്നിയ യുവാവാണ് പൊലീസിനെ വിവരമറിയിച്ചത്. പെണ്‍കുട്ടി നാടുവിടുമ്പോള്‍ മറ്റാരെങ്കിലും ഒപ്പം ഉണ്ടായിരുന്നോ എന്ന കാര്യം പൊലീസ് അന്വേഷിക്കുന്നുണ്ട്. മകളെ കണ്ടെത്തിയതായും പിന്തുണച്ചവര്‍ക്ക് നന്ദി അറിയിച്ചും പെണ്‍കുട്ടിയുടെ അച്ഛന്‍ ശിവജി ഫെയ്സ്ബുക്കില്‍ കുറിപ്പിട്ടു.

Read More: കോഴിക്കോടേക്ക് ട്രെയിനില്‍ വന്ന പതിനേഴുകാരിയെ കാണാനില്ല; സഹായം അഭ്യര്‍ത്ഥിച്ച് അച്ഛന്‍

കഴിഞ്ഞ 31ന് കൊച്ചിയില്‍ നിന്ന് വയനാട്ടിലേക്കുളള യാത്രാമധ്യേ കോഴിക്കോടെ് വച്ചാണ് വിഷ്ണുപ്രിയയെ കാണാതായത്. കോഴിക്കോട് റെയില്‍വേ സ്റ്റേഷനിൽ വച്ച് പെണ്‍കുട്ടിയെ സഹപാഠി തിരിച്ചറിഞ്ഞിരുന്നു. പിന്നെ മറ്റൊരു വിവരവും കുടുംബത്തിന് ലഭിച്ചില്ല. ഇതോടെ കുടുംബം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

അച്ഛന്‍ ശിവജി മകളെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ഫെയ്സ്ബുക്കില്‍ ചിത്രം ഉള്‍പ്പെടെ പോസ്റ്റ് ചെയ്യുകയും ചെയ്തു. നവമാധ്യമങ്ങളില്‍ പ്രചരിച്ച പെണ്‍കുട്ടിയുടെ ചിത്രമാണ് സഹായകമായത്. മേയ് 28 ന് എറണാകുളത്ത് അമ്മ വീട്ടിൽ പോയ വിഷ്ണുപ്രിയ 31 ന് എറണാകുളത്ത് നിന്ന് കോഴിക്കോട്ടേക്കുള്ള ട്രെയിൻ കയറിയിരുന്നു. തുടർന്ന് 4.30ന് കെഎസ്ആർടിസി സ്റ്റാൻഡിൽ വിഷ്ണുപ്രിയയെ കണ്ടതായി സഹപാഠി കുടുംബത്തെ അറിയിക്കുകയും ചെയ്തിരുന്നു.

കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലിറങ്ങി വയനാട്ടിലേക്ക് വരുമെന്നാണ് വിഷ്ണുപ്രിയ അറിയിച്ചിരുന്നത്. ശിവജി വെളളിയാഴ്ച വൈകിട്ട് തന്നെ റെയില്‍വേ സ്റ്റേനിലും സമീപത്തും അന്വേഷിച്ചെങ്കിലും വിവരം ലഭിച്ചില്ല. ഏറെ വൈകിയതോടെയാണ് പൊലീസിനെ സമീപിച്ചത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: 17 year old missing girl found in kollam

Next Story
വിശദീകരണം നല്‍കാതെ അബ്ദുള്ളക്കുട്ടി; മോദി സ്തുതിയില്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയേക്കുംap abdullakkutty, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com