scorecardresearch

കോഴിക്കോട്ട് പതിനേഴുകാരിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍; സ്ത്രീ സുരക്ഷയില്‍ സര്‍ക്കാര്‍ പരാജയമെന്ന് വിഡി സതീശന്‍

വിനോദസഞ്ചാര കേന്ദ്രം കാണിക്കാമെന്നു പറഞ്ഞ് കൂട്ടിക്കൊണ്ടു പോയ പെൺകുട്ടിയെ ശീതളപാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കിയാണു പീഡിപ്പിച്ചത്

വിനോദസഞ്ചാര കേന്ദ്രം കാണിക്കാമെന്നു പറഞ്ഞ് കൂട്ടിക്കൊണ്ടു പോയ പെൺകുട്ടിയെ ശീതളപാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കിയാണു പീഡിപ്പിച്ചത്

author-image
WebDesk
New Update
Gang rape case, POCSO case, Thrissur

കോഴിക്കോട്: കോഴിക്കോട് സ്വദേശിയായ പതിനേഴുകാരിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ നാലു പേര്‍ അറസ്റ്റില്‍. അക്ഷയ് (22), രാഹുല്‍ (22), സായൂജ് (24), ഷിബു (32) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ പോക്സോ കോടതിയില്‍ ഹാജരാക്കും.

Advertisment

ഒക്ടോബര്‍ മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. കഴിഞ്ഞദിവസമാണു പൊലീസില്‍ പരാതി നല്‍കിയത്. ദളിത് വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടിയെ, സുഹൃത്തായ യുവാവ് വിനോദസഞ്ചാര കേന്ദ്രം കാണിക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. ഇയാള്‍ വിനോദസഞ്ചാര കേന്ദ്രത്തില്‍ വച്ച് ശീതളപാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി. തുടര്‍ന്ന് നാലു പേരും ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ബലത്സാംഗത്തിനിരയാക്കിയശേഷം പെണ്‍കുട്ടിയെ യുവാക്കള്‍ ബന്ധുവീടിനു സമീപം എത്തിച്ച് രക്ഷപ്പെടുകയായിരുന്നു. ഇതിനിടെ, പീഡനവിവരം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതായും പൊലീസ് പറഞ്ഞു.

സംഭവം ഞെട്ടിക്കുന്നതാണെന്നും സ്ത്രീ സുരക്ഷയില്‍ സര്‍ക്കാര്‍ വീണ്ടും പരാജയമെന്നു തെളിഞ്ഞതായും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു.

Also Read:ഇ ബുൾ ജെറ്റ് വാഹന റജിസ്ട്രേഷൻ: ഹർജി ഹൈക്കോടതി തള്ളി

Advertisment

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ അടുത്തിടെയായി കൂടിവരുന്നത് ഗൗരവമായി കാണാന്‍ സര്‍ക്കാര്‍ തയാറാകണം. നമ്മുടെ പെണ്‍മക്കള്‍ക്കും അമ്മമാര്‍ക്കും സുരക്ഷയൊരുക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണ്. സ്ത്രീ സുരക്ഷ ഉറപ്പാക്കുമെന്നു പറയുന്നതല്ലാതെ പ്രായോഗിക തലത്തില്‍ അതു നടപ്പാക്കാന്‍ സര്‍ക്കാരിന് ഇതുവരെ സാധിച്ചിട്ടില്ല.

കേസില്‍ കുറ്റക്കാര്‍ക്കു മാതൃകാപരമായ ശിക്ഷ ലഭ്യമാക്കാന്‍ പഴുതടച്ച അന്വേഷണം നടത്തി അടിയന്തിരമായി കുറ്റപത്രം സമര്‍പ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എഡിറ്ററുടെ കുറിപ്പ്

സുപ്രീം കോടതി ഉത്തരവ് അനുസരിച്ച്, ബലാത്സംഗത്തിനോ ലൈംഗികാതിക്രമത്തിനോ ഇരയായവരെ (വ്യക്തി / പ്രായപൂര്‍ത്തിയാകാത്ത ആൾ) തിരിച്ചറിയാന്‍ ഇടയാക്കുന്ന ഏതെങ്കിലും വിവരങ്ങള്‍ വെളിപ്പെടുത്താൻ കഴിയില്ല.

Gang Rape Pocso Act Police Case

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: