കൊച്ചി: ലഹരി ഉപയോഗം വീട്ടിലറിയിച്ചതിന് പതിനേഴുകാരനു കൂട്ടുകാരുടെ ക്രൂര മർദനം. എറണാകുളം കളമശേരിയിലാണ് സംഭവം. സമപ്രായക്കാരാണ് പതിനേഴുകാരനെ ക്രൂരമായി മർദിച്ചത്. കൂട്ടത്തിലുള്ള ഒരു കുട്ടി പകർത്തിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു.
ഒഴിഞ്ഞ കെട്ടിടത്തിന്റെ മുകളിൽ ഏഴു പേർ ചേർന്നാണ് പതിനേഴുകാരനെ മർദിച്ചത്. മുഖത്തും അടിവയറ്റിലുമടക്കം കുട്ടികൾ മർദിക്കുന്നത് വീഡിയോയിൽ വ്യക്തമായി കാണാം. ഓരോരുത്തരായ തങ്ങളുടെ അവസരത്തിനായി കാത്തിരുന്ന ശേഷം ക്രൂരമായി ഉപദ്രവിക്കുകയായിരുന്നു.
Also Read: മുള്ളൻ പന്നിയെയും കെണിവച്ചുകൊന്നു; പുള്ളിപ്പുലിയെ വേട്ടയാടിയവർക്കെതിരെ കൂടുതൽ കേസ്
മർദനത്തിനു ശേഷവും ഉപദ്രവം തുടർന്ന സംഘം കുട്ടിയെ ഡാൻസ് കളിപ്പിക്കുകയും മെറ്റലിന് മുകളിൽ നിർത്തുകയും ചെയ്തു. മര്‍ദനമേറ്റ പതിനേഴുകാരന്‍ കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ പ്രായപൂര്‍ത്തിയാകാത്തവരായതിനാല്‍ തുടര്‍നടപടികള്‍ക്കായി ശിശുക്ഷേമ സമിതിക്ക് പൊലീസ് റിപ്പോര്‍ട്ട് നല്‍കും.