/indian-express-malayalam/media/media_files/uploads/2023/08/CSM.jpg)
Express Photo: Deepak Joshi
മുംബൈ: മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഛത്രപതി ശിവാജി മഹാരാജ് ആശുപത്രിയില്‍ 24 മണിക്കൂറിനിടെ 17 മരണം. താനെ മുന്‍സിപ്പില്‍ കോര്‍പ്പറേഷന്റെ കീഴിലാണ് ആശുപത്രി പ്രവര്‍ത്തിക്കുന്നത്. മരണത്തിലേക്ക് നയിച്ച കാരണം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചു.
മരണപ്പെട്ടതില്‍ 16 പേരും പ്രായമായവരാണെന്ന് ആശുപത്രി ഡീന്‍ ഡോ. രാകേഷ് ബറോത്ത് അറിയിച്ചു. ഓഗസ്റ്റ് 10-ന് ആശുപത്രിയില്‍ 12 മണിക്കൂറിനിടെ അഞ്ച് രോഗികള്‍ മരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
മരണത്തെക്കുറിച്ച് അന്വേഷിക്കാൻ സംസ്ഥാനതല സമിതിയെ നിയോഗിച്ചിട്ടുണ്ട്. മരണങ്ങൾക്കുള്ള ക്ലിനിക്കൽ കാരണങ്ങൾ, ചികിത്സയിലെ അപാകതകൾ, ഉപകരണങ്ങളുടെ അഭാവം എന്നിവയുണ്ടെങ്കിൽ അത് നിഷ്പക്ഷമായി പരിശോധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
താനെ, പാൽഘർ ജില്ലകളിൽ നിന്ന് ദിവസേന രോഗികളുടെ വൻ തിരക്കാണ് ആശുപത്രിയിൽ. മിക്ക രോഗികളും ഗുരുതരമായ അവസ്ഥകളോടെയാണ് ആശുപത്രിയിലെത്തുന്നത്,ൃ. ഇത് മരണനിരക്ക് വര്‍ധിക്കാന്‍ കാരണമാകുന്നു.
പ്രതിദിനം ശരാശരി 10 മരണങ്ങളാണ് ആശുപത്രിയിൽ രേഖപ്പെടുത്തുന്നത്. മുംബൈയിലെ കെഇഎം ഹോസ്പിറ്റൽ റിപ്പോർട്ട് ചെയ്യുന്നതിന് സമാനമാണ് ഇത്. 2022-ൽ ആശുപത്രിയിൽ 6,172 മരണങ്ങൾ രേഖപ്പെടുത്തി, പ്രതിദിനം ശരാശരി 16 മരണങ്ങൾ.
“ചില ദിവസങ്ങളിൽ, ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന രോഗികളുടെ അവസ്ഥയെ ആശ്രയിച്ച്, മരണങ്ങളുടെ എണ്ണം ഉയർന്നേക്കാം. അതിനാൽ, ഇത് ഒരു സ്വാഭാവികമാണ്. എന്നാൽ ഇതൊരു രാഷ്ട്രീയ പ്രശ്‌നമാക്കി മാറ്റുകയാണിപ്പോള്‍,” കൽവ ആശുപത്രിയിലെ ഒരു ഡോക്ടർ പറഞ്ഞു.
സംഭവത്തില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയ്ക്കെതിരെ പ്രതിപക്ഷം രൂക്ഷ വിമര്‍ശനമാണ് ഉന്നയിക്കുന്നത്. താനെ ജില്ലയില്‍ നിന്ന് വരുന്ന ഷിന്‍ഡെയുടെ പാര്‍ട്ടിയാണ് കഴിഞ്ഞ 20 വര്‍ഷമായി താനെ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ നിയന്ത്രിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.