scorecardresearch

മുൻവെെരാഗ്യം; പത്തനംതിട്ടയിൽ പതിനാറുകാരനെ സുഹൃത്തുക്കൾ ചേർന്നു വെട്ടിക്കൊലപ്പെടുത്തി

കുട്ടിയെ റബർ തോട്ടത്തിലേക്ക് കൊണ്ടുപോയാണ് കൊലപ്പെടുത്തിയത്

കുട്ടിയെ റബർ തോട്ടത്തിലേക്ക് കൊണ്ടുപോയാണ് കൊലപ്പെടുത്തിയത്

author-image
WebDesk
New Update
beaten to death

പത്തനംതിട്ട: പതിനാറുകാരനെ സുഹൃത്തുക്കൾ ചേർന്ന് വെട്ടിക്കൊലപ്പെടുത്തിയത് മുൻവെെരാഗ്യത്തിന്റെ പേരിലെന്ന് പ്രാഥമിക നിഗമനം. പത്തനംതിട്ട കൊടുമണ്ണിലാണ് നാടിനെ നടുക്കിയ സംഭവം. ഇന്നു വെെകീട്ടാണ് കൊലപാതക സംഭവം പുറത്തറിയുന്നത്.

Advertisment

കൊടുമണ്‍ അങ്ങാടിക്കല്‍ സ്വദേശി സുധീഷ് ഭവനത്തില്‍ അഖില്‍ എസ്.കുമാറാണ് കൊല്ലപ്പെട്ടത്. അഖിലും സുഹൃത്തുക്കളായ രണ്ട് പേരും സമീപത്തെ റബര്‍ തോട്ടത്തിലേക്ക് പോകുന്നത് പ്രദേശവാസികളുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ക്ക് ശേഷം രണ്ട് പേര്‍ മാത്രം മടങ്ങി വന്നു. ഇരുവരുടെയും പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്.

Read Also: റമദാൻ: പള്ളികളിൽ നിയന്ത്രണം, ഇഫ്‌താർ കൂടിച്ചേരലുകൾ ഒഴിവാക്കണമെന്നും മുഖ്യമന്ത്രി

മറവുചെയ്‌ത രീതിയിലാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുക്കുകയായിരുന്നു. സംഭവത്തിൽ പ്രതികളായ രണ്ടുപേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലപ്പെട്ട കുട്ടിയുടെ കഴുത്തിൽ വെട്ടേറ്റ പാടുകളുണ്ട്. കൊലപാതകം മുൻകൂട്ടി തയ്യാറാക്കിയ പദ്ധതിയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Advertisment

ജില്ലാ പൊലീസ് മേധാവി ഉള്‍പ്പെടെയുള്ള ഉന്നത പൊലീസ് സംഘം സംഭവ സ്ഥലം സന്ദര്‍ശിച്ചു. അടൂര്‍ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് കൈമാറും.

Murder

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: