/indian-express-malayalam/media/media_files/2025/12/11/vote-2-phase-2025-12-11-10-38-58.jpg)
പാലക്കാട് ജില്ലയിലെ പോളിങ് ബൂത്തിൽ നിന്നുള്ള ദൃശ്യം (Photo credit: PRD)
Kerala Local Election Voting Phase 2: കൊച്ചി:തദ്ദേശ പൊതുതിരഞ്ഞെടുപ്പിനുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ഇന്ന് രാവിലെ 7ന് തുടങ്ങും. വൈകുന്നേരം 6 മണി വരെയാണ് വോട്ടെടുപ്പ്.തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ഏഴ് ജില്ലകളിലെ 604 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്.
Also Read:തദ്ദേശ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ എട്ട് മണി മുതൽ
470 ഗ്രാമപഞ്ചായത്തുകൾ, 77 ബ്ലോക്ക് പഞ്ചായത്തുകൾ, ഏഴ് ജില്ലാ പഞ്ചായത്ത്, 47 നഗരസഭ, മൂന്ന് കോർപ്പറേഷൻ എന്നിവടങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്.
Also Read: വോട്ട് ചെയ്യാൻ പോകുമ്പോൾ കൈയ്യിൽ കരുതേണ്ട രേഖകൾ ഏതൊക്കെ?
ആകെ 1,53,37,176 വോട്ടർമാരാണ് പട്ടികയിലുള്ളത്. 7246269 പുരുഷൻമാർ, 8090746 സ്ത്രീകൾ, 161 ട്രാൻസ്ജെൻഡർ എന്നിവർ ഉൾപ്പെടുത്തുന്നു. 3,293 പ്രവാസി വോട്ടർമാരും പട്ടികയിലുണ്ട്. ആകെ 38,994 സ്ഥാനാർഥികളാണ് മത്സരിക്കുന്നത്.ഗ്രാമപഞ്ചായത്ത് വാർഡുകളിലേക്ക് 28,274-ഉം, ബ്ലോക്ക് പഞ്ചായത്തിലേക്ക് 3,742-ഉം, ജില്ലാ പഞ്ചായത്തിലേക്ക് 681-ഉം, മുനിസിപ്പാലിറ്റികളിലേക്ക് 5,546-ഉം, കോർപ്പറേഷനുകളിലേക്ക് 751-ഉം സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്.
Also Read:രാവിലെ തന്നെ വോട്ടുചെയ്ത് നേതാക്കൾ; പ്രതീക്ഷയിൽ മുന്നണികൾ
18,274 കൺട്രോൾ യൂണിറ്റുകളും 49,019 ബാലറ്റ് യൂണിറ്റുകളും കാൻഡിഡേറ്റ് സെറ്റിങ് കഴിഞ്ഞ് പോളിങ്ങിനായി തയാറായിക്കഴിഞ്ഞു. 2,631 കൺട്രോൾ യൂണിറ്റുകളും 6,943 ബാലറ്റ് യൂണിറ്റുകളും റിസർവായി കരുതിയിട്ടുണ്ട്.
രണ്ടാംഘട്ട തിരഞ്ഞെടുപ്പിൽ ആകെ 18,274 പോളിങ് സ്റ്റേഷനുകളാണുള്ളത്. ഇതിൽ 2,055 എണ്ണം പ്രശ്നബാധിത ബൂത്തുകളായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തൃശ്ശൂർ - 81, പാലക്കാട് - 180, മലപ്പുറം - 295, കോഴിക്കോട് - 166, വയനാട് - 189, കണ്ണൂർ - 1025, കാസർഗോഡ് - 119 എന്നിങ്ങനെയാണ് പ്രശ്നബാധിത ബൂത്തുകളുടെ ജില്ല തിരിച്ചുള്ള എണ്ണം. ഈ ബൂത്തുകളിൽ അതീവ സുരക്ഷാക്രമീകരണങ്ങളും വെബ്കാസ്റ്റിങ് സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.
Also Read:കെസിആർ മുതൽ അനിൽ അക്കര വരെ നാട്ടങ്കത്തിന്; കാണാം തദ്ദേശ തിരഞ്ഞെടുപ്പിലെ വേറിട്ട കാഴ്ചകൾ
കൂടാതെ അധിക പൊലീസ് സുരക്ഷയും ഏർപ്പെടുത്തിയിട്ടുണ്ട്. പ്രശ്നബാധിത ബൂത്തുകളിലെ വോട്ടെടുപ്പ് പ്രക്രിയ പൂർണ്ണമായും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻറെ നേരിട്ടുള്ള നിരീക്ഷണത്തിലായിരിക്കും.ഇതോടൊപ്പം അതത് ജില്ലാ കളക്ടറേറ്റുകളിൽ സജ്ജീകരിച്ചിട്ടുള്ള കൺട്രോൾ റൂമുകളിലും പ്രശ്നബാധിത ബൂത്തുകളിൽ ഏർപ്പെടുത്തിയ ലൈവ് വെബ്കാസ്റ്റിങ്ങിലൂടെ നിരീക്ഷണം നടത്തും. സിറ്റി പൊലീസ് കമ്മീഷണർമാരുടെയും ജില്ലാ പോലീസ് മേധാവികളുടെയും നേതൃത്വത്തിലാണ് ജില്ലകളിൽ നിരീക്ഷണം നടത്തുന്നത്.
Read More:ആര് കാക്കും കോഴിക്കോടൻ കോട്ട ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us